തിരുവനന്തപുരം : തന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരെ നടി ദിവ്യ എം നായര്‍. ഒരു കേസിലെ പരാതിക്കാരി ദിവ്യയാണെന്ന് പറഞ്ഞാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇൻസ്റ്റാഗ്രാമിലെ വീഡിയോയിൽ ദിവ്യ പറഞ്ഞു.
”ഞാൻ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു മെസേജ് ഇടാൻ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം വാട്സ് ആപ്പില്‍ എന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിക്കുന്നത് കാണാനിടയായി. അതുകണ്ട ഉടൻ തന്നെ സൈബര്‍ സെല്ലിലും കമ്മിഷണർക്കും ഡപ്യൂട്ടി കമ്മീഷണര്‍ക്കും എസ്എച്ചഒയ്ക്കും നേരിട്ടു ചെന്ന് പരാതി നൽകുകയുണ്ടായി. ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് പോലീസിനും മനസ്സിലായി. ഇനിയും ഈ ചിത്രങ്ങൾ പ്രചരിക്കുകയാണെങ്കിൽ നിയമ നടപടി സ്വീകരിക്കാമെന്നാണ് പോലീസ് പറഞ്ഞത്.
ഞാനിപ്പോൾ ഈ വീഡിയോ ചെയ്യാൻ കാരണം ഈ വാർത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മനഃപൂർവം എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്ത ഒരു കാര്യമാണെന്നാണ് എനിക്ക് മനസ്സിലായത്. പോലീസും അതുതന്നെയാണ് പറഞ്ഞത്. അതുകൊണ്ട് ഇതുപോലെ സ്ഥിരീകരിക്കാത്ത വാർത്തകൾ കിട്ടുമ്പോൾ അതെല്ലാവർക്കും അയച്ചുകൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവർക്കു വരുമ്പോഴെ അതിന്‍റെ ബുദ്ധിമുട്ട് അറിയൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്ത അയച്ചാല്‍ അയച്ചവര്‍ക്ക് അതു കഴിഞ്ഞു. പക്ഷേ നമുക്കും നമ്മുടെ കുടുംബത്തിനും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും. എന്‍റെ ചിത്രം വെച്ചുള്ള വ്യാജവാർത്ത നിങ്ങളുടെ കയ്യിൽ കിട്ടുകയാണെങ്കിൽ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മൾ രണ്ടു പേർക്കും ബുദ്ധിമുട്ടുണ്ടാക്കും”– ദിവ്യ എം. നായർ പറഞ്ഞു.