1989ൽ വടക്കൻ വീരഗാഥയിൽ ബാലതാരമായിട്ടാണ് ജോമോൾ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മയിൽപ്പീലികാവിലൂടെയും പഞ്ചാബി ഹൗസിലൂടെയുമാണ് താരം നായികയായി മാറിയത്. പിന്നീട് അങ്ങോട്ട് ജോമോൾക്ക് സിനിമയിൽ തിരക്കുകളുടെ കാലമായിരുന്നു. നിറം, ദീപസ്തംഭം മഹാശ്ചര്യം, തില്ലാന തില്ലാന, രാക്കിളിപ്പാട്ട് തുടങ്ങിയ സിനിമകളിലെല്ലാം താരം അഭിനയിച്ചു. വിവാഹത്തോടെയാണ് ജോമോൾ അഭിനയം ഉപേക്ഷിച്ചത്. 2017ൽ പുറത്തിറങ്ങിയായ കെയർഫുള്ളാണ് ജോമോളുടെതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും ടിവി റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായും അതിഥിയായും ഒക്കെ താരം സജീവമാണ്. കൂടാതെ സോഷ്യൽമീഡിയ വഴിയും ജോമോൾ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. നൃത്തം, ഫോട്ടോഷൂട്ട്, യാത്രകൾ, പാചകം എന്നിവയുടെ വിശേഷങ്ങളാണ് താരം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ളത്. അഭിനയിക്കുന്ന കാലത്ത് ജോമോളുടെ ഭാഗ്യനായകനായിരുന്നു കുഞ്ചാക്കോ ബോബൻ.
ഇരുവരും ഒരുമിച്ച് അഭിനയിച്ച നിറം, മയിൽപ്പീലിക്കാവ് എന്നീ സിനിമകൾക്ക് ഇന്നും ആരാധകരുണ്ട്. ജോമോൾ അഭിനയം നിർത്തിയെങ്കിലും കുഞ്ചാക്കോ ബോബൻ ഇന്ന് മലയാളത്തിലെ മുൻനിര താരമാണ്. ചോക്ലേറ്റ് ഹീറോ ടൈറ്റിലിൽ നിന്നെല്ലാം മാറി വില്ലൻ, നായകൻ, സഹനടൻ തുടങ്ങി ഏത് കഥാപാത്രവും അനായാസമായി കൈകാര്യം ചെയ്യുന്ന നടനായി കുഞ്ചാക്കോ ബോബൻ മാറി. അന്നും ഇന്നും മലയാളികൾക്ക് ഇഷ്ടമാണ് എബി-വർഷ കോമ്പോ. ഇപ്പോഴിതാ 25 വർഷങ്ങൾക്ക് ശേഷം എബിയും വർഷയും ഒറ്റ ഫ്രെയിമിലൂടെ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. പ്രിയ സഹതാരമായ കുഞ്ചാക്കോ ബോബനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതും ജോമോൾ തന്നെയാണ്. കുഞ്ചാക്കോ ബോബനൊപ്പം നിറഞ്ഞ ചിരിയോടെ ചേര്‍ന്ന് നില്‍ക്കുന്ന ജോമോളാണ് ചിത്രത്തിലുള്ളത്. വിക്ടറി സൈന്‍ കാണിച്ചാണ് പോസ് കൊടുത്തിരിയ്ക്കുന്നത്. 25 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ഫോട്ടോയ്ക്ക് ജോമോള്‍ കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. ഫോട്ടോ വളരെ വേഗത്തിൽ വൈറലായി എന്ന് മാത്രമല്ല. 90സ് കിഡ്സിന് പഴയ സിനിമാ ഓർമകൾ ഇരുവരുടെയും ചിത്രം കണ്ടപ്പോൾ മനസിലേക്ക് എത്തുകയും ചെയ്തു.
നിരവധി ആരാധകരാണ് പ്രിയ ജോഡിക്ക് കമന്റുകളുമായി എത്തിയത്. നൈന്റീസ് കിഡ്‌സിന്റേതാണ് കമന്റുകളിൽ ഏറെയും. ‘ഞങ്ങളുടെ ഇഷ്ട ജോഡികള്‍, മയില്‍പ്പീലിക്കാവ് ഓര്‍മവരുന്നു. ഇപ്പോഴും നിങ്ങൾക്ക് ആ കോളേജ് വിദ്യാർത്ഥികളുടെ ചെറുപ്പമുണ്ട്. അന്ന് എല്ലാവരും ചാക്കോച്ചനും ശാലിനിയ്ക്കും പിന്നാലെ പോയപ്പോള്‍ ഞാന്‍ നോക്കിയത് ഈ രണ്ട് ജോഡികളെയുമായിരുന്നു’, എന്നൊക്കെയായിരുന്നു കമന്റുകൾ. എബിയേയും വർഷയേയും വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞ സന്തോഷവും ചിലർ പങ്കുവെച്ചിട്ടുണ്ട്. രണ്ട് പെൺകുഞ്ഞുങ്ങളാണ് ജോമോൾക്കുള്ളത്. ഓണം സ്പെഷ്യലായി ഗൃഹലക്ഷ്മിക്ക് വേണ്ടി മക്കൾക്കൊപ്പം ജോമോൾ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും അഭിമുഖവുമെല്ലാം വൈറലായിരുന്നു.
അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തം അന്നും ഇന്നും ഒപ്പം കൊണ്ടുനടക്കുന്നുണ്ട് ജോമോൾ. ഇടയ്ക്ക് താരം പ്രോഗ്രാമുകൾ അവതരിപ്പിക്കാറുമുണ്ട്. ഇപ്പോൾ താരം സബ് ടൈറ്റിൽ രംഗത്തേക്കും വന്നിരിക്കുകയാണ്. ‘മലയാള സിനിമയിലേക്ക് തിരികെ വരാത്തതെന്താണെന്ന് ചോദ്യങ്ങൾ ഉയരാറുണ്ട്. തിരിച്ചുവരാൻ ഞാൻ എവിടെയും പോയിരുന്നില്ല. ഇതുവരെ ഞാൻ കേട്ടിട്ടുള്ള കഥകളിൽ ഈ സിനിമ ചെയ്യാം എന്ന് തോന്നുന്ന തരത്തിലുള്ള കഥകൾ ആയിരുന്നില്ല. നല്ലതൊന്നും വന്നുമില്ല. മെയിൻ കഥാപാത്രമോ അല്ലെങ്കിൽ ലീഡ് ആവണം എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് ആ സിനിമയിൽ എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരിക്കണം’, എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ജോമോൾ പറഞ്ഞത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033