ദുര്‍ഗ പൂജയ്ക്കിടെ രോഷാകുലയായി നടി കജോൾ. മുംബൈയില്‍ നടന്ന ദുര്‍ഗ പൂജ ചടങ്ങുകള്‍ക്കിടെയാണ് നിയന്ത്രണം വിട്ട് നടി പൊട്ടിത്തെറിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പൂജ പന്തലിൽ ചിലർ ചെരുപ്പ് ധരിച്ചെത്തിയതാണ് കജോളിനെ അസ്വസ്തയാക്കിയത്. അവരെ നോക്കി അനിഷ്ടത്തോടെ പ്രതികരിച്ച കജോൾ അവരോട് മാറി നിൽക്കാൻ മൈക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ചെരുപ്പിട്ട് പന്തലില്‍ കയറിയ പലരും വിഗ്രഹങ്ങള്‍ക്കരികിലേക്ക് എത്തിയതാണ് കജോളിനെ പ്രകോപിതയാക്കിയത്. ‘ദയവായി ചെരുപ്പ് ധരിക്കരുത്. ചെരിപ്പ് ധരിച്ചവരെല്ലാം മാറിനില്‍ക്കൂ. ഇത് ഒരു പൂജയാണ്. എല്ലാവരും ബഹുമാനം കാണിക്കൂ’ എന്ന് നടി മൈക്കിലൂടെ വിളിച്ചു പറഞ്ഞു. അതിനിടെ ദുര്‍ഗ പൂജ പന്തലില്‍ വിടാതെ പിന്തുടർന്ന പാപ്പരാസികളോടും കജോള്‍ കോപത്തോടെ പ്രതികരിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂജയ്‌ക്കെത്തുന്ന അതിഥികളെ പിന്തുടര്‍ന്ന് നിര്‍ത്താതെ ചിത്രങ്ങൾ പകർത്തിയതിനും അവരുടെ വഴി തടസ്സപ്പെടുത്തിയതിനുമാണ് നടി പ്രതികരിച്ചത്. മുംബൈ സാന്റാക്രൂസില്‍ എല്ലാ വര്‍ഷവും കജോളും കുടുംബവും ദുര്‍ഗ പൂജ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതും പതിവാണ്. ജയ ബച്ചന്‍, റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങിയ നിരവധി പേർ ഇത്തവണത്തെ പൂജയിൽ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1