മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നയൻതാര. വളരെ പെട്ടെന്നാണ് താരം തെന്നിന്ത്യൻ സിനിമാ ലോകം കീഴടിക്കയത്. ഇപ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് നയൻതാര. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെയാണ് നയൻതാര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. അതേസമയം ബോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രത്തിന് നയൻതാര വാങ്ങിയ പ്രതിഫലത്തെ കുിച്ചാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച നടക്കുന്നത്. അത് എത്രയാണെന്ന് അറിയണ്ടേ? ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. തമിഴിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ തന്നെ അവർ തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയിരുന്നു.
സാധാരണനിലയിൽ ഒരു പടത്തിന് ഏഴ് മുതൽ 8 കോടി വരെയാണ് നയൻതാര പ്രതിഫലമായി ഈടാക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ജവാനിൽ നയൻതാര വാങ്ങിയ പ്രതിഫലം 11 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം നയൻതാര മാത്രമല്ല ചിത്രത്തിൽ നായകനായ ഷാരൂഖ് ഖാൻ അടക്കമുള്ളവർ കോടികളാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഷാരൂഖാന് 100 കോടിയാണ് പ്രതിഫലം എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ. സിനിമയിൽ വില്ലനായെത്തുന്ന വിജയ് സേതുപതിക്ക് ലഭിച്ച പ്രതിഫലം 21 കോടിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
തമിഴിലെ സൂപ്പർ താരമായ വിജയ് സേതുപതിയുടെ കന്നി ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വാർത്തകൾ. നടി പ്രിയ മണിക്ക് 2 കോടി, സന്യ മൽഹോത്രയ്ക്ക് 1 കോടി എന്നിങ്ങനെയാണ് ലഭിച്ച പ്രതിഫലം. സിനിമയിൽ സംഗീതം ഒരുക്കുന്നതിന് യുവ സംഗീത സംവിധായകൻ കൂടിയായ അനിരുദ്ധിന് 10 കോടിയാണ് പ്രതിഫലം ലഭിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. നയൻതാര, വിജയ് സേതുപതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏഴിന് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം റീലീസ് ചെയ്യുന്നത്. റെഡ് ചില്ലീസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് നിർമ്മിക്കുന്നത്.