കൊച്ചി : മലയാളത്തിലെ പ്രമുഖ നടനുമായി നിത്യ മേനോന്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ ഇന്നലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം. ‘വാര്‍ത്ത കൊടുക്കും മുന്‍പ് ദയവായി വസ്തുത ഉറപ്പാക്കൂ എന്നാണ് താരതിന്റെ പ്രതികരണം. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നുവെന്നായിരുന്ന് ഇന്നലെ മുതല്‍ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം ഫേക്ക് ന്യൂസ് ആണെന്ന് താരം.
ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാത്തതെന്ന് നിത്യ മേനോന്‍. തെറ്റായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ദയവായി വസ്തുത ഉറപ്പാക്കി വാര്‍ത്തകള്‍ നല്‍കണമെന്നും നിത്യ മേനോന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.