തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തില്‍ സജീവമായി മാറിയ നടിയാണ് സ്വാസിക. എന്നാല്‍ സ്വാസികയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. ടെലിവഷനിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നിന്ന ശേഷമാണ് സ്വാസിക വീണ്ടും സിനിമയിലെത്തുന്നത്. ഇപ്പോള്‍ സജീവ സാന്നിധ്യമാണ് സിനിമാ ലോകത്ത് സ്വാസിക. ഇപ്പോഴിതാ കിടിലൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി. കറുപ്പ് നിറമുള്ള വസ്ത്രമാണ് വേഷം. ബോൾഡ് ആയി കോൺഫിഡന്റ് ആയാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നത്.
വിജയത്തിലേക്കുള്ള പ്രധാന താക്കോൽ സെൽഫ് കോൺഫിഡൻസ് ആണെന്നാണ് നടിയുടെ വശം. ബ്ലാക്ക്, ഫാഷൻ, ഇൻസ്റ്റകൂൾ തുടങ്ങിയ ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് അടിപൊളി ലുക്കിലുള്ള ചിത്രങ്ങൾ സ്വാസിക പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നേരെ വന്ന മോശം കമന്റിന് കിടിലൻ മറുപടിയും താരം നൽകുന്നുണ്ട്. ‘നേവല്‍ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’ എന്നായിരുന്നു ഇയാളുടെ കമന്റ്. പിന്നാലെ താരം മറുപടിയുമായെത്തി. അത്രയും മതി എന്നായിരുന്നു സ്വാസികയുടെ മറുപടി. സ്വാസികയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇയാള്‍ വീണ്ടും സ്വാസികയ്ക്ക് മറുപടിയുമായെത്തുന്നുണ്ട്. എന്ത് ക്രൂരത ആടി പെണ്ണേ നീ. ഒന്നും ഇല്ലെങ്കിലും തന്റെ ഡൈ ഹാര്‍ഡ് ഫാന്‍ ബോയി അല്ലേ ഈ ഞാന്‍. കൊള്ളാട്ടോ എന്നോട് തന്നെ ഇങ്ങനെയൊക്കെ പറയണം. അല്ലേലും നമ്മള്‍ ഫാന്‍സ്‌കാര്‍ക്ക് പുല്ലു വില അല്ലേ എന്നാണ് അദ്ദേഹം പിന്നീട് കുറിച്ചത്. എന്നാല്‍ ഈ കമന്റിന് സ്വാസിക മറുപടി നല്‍കിയിട്ടില്ല. സ്വാസികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.