Friday, July 4, 2025 5:07 pm

വിമാനത്താവളങ്ങളില്‍ അദാനി ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് നാമം; എതിര്‍പ്പ് പ്രകടിപ്പിച്ച്‌ എഎഐ

For full experience, Download our mobile application:
Get it on Google Play

ദില്ലി: അദാനി എന്റര്‍പ്രൈസസിന്‍റെ ബ്രാന്‍ഡ് നാമം വിമാനത്താവളങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). രണ്ട് മാസം മുന്‍പ് അദാനി എന്റര്‍പ്രൈസസ് ഏറ്റെടുത്ത മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ ബ്രാന്‍ഡ് നാമം ഉപയോ​ഗിക്കുന്നത് കരാറിന്‍റെ ലംഘനമാണെന്നാണ് എഎഐ ആരോപിക്കുന്നത്.

കമ്പനിയെയോ അതിന്‍റെ ഓഹരിയുടമകളെയോ തിരിച്ചറിയുന്ന രീതിയില്‍ വിമാനത്താവളങ്ങളെ മുദ്രകുത്തരുതെന്നായിരുന്നു കരാര്‍. ഇരു കൂട്ടരും ഒപ്പുവെച്ച അവകാശ ഉടമ്പടിയില്‍ ലംഘനമുണ്ടായതായി കാണിച്ച്‌ മം​​ഗളുരു ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് എഎഐയില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. കരാര്‍ ലംഘിച്ച്‌, എല്ലാ ഡിസ്പ്ലേ ബോര്‍ഡുകളിലും അദാനി എയര്‍പോര്‍ട്ട്സ് എന്ന പേര് പ്രതിഫലിപ്പിക്കുന്നതായാണ് എഎഐ ചൂണ്ടിക്കാണിക്കുന്നത്. ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുമായും ബന്ധപ്പെട്ട് ഈ കാര്യം അറിയിച്ചിട്ടുള്ളതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നും കരാറിന്‍റെ നിബന്ധനകള്‍ കമ്പനി പാലിച്ചിട്ടുണ്ടെന്നും അദാനി ​ഗ്രൂപ്പ് വക്താവ് പറഞ്ഞു. ‘ഞങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് ഓര്‍ഗനൈസേഷനാണ്, ഞങ്ങളുടെ പങ്കാളികളുമായി സിവില്‍ വ്യോമയാന നിബന്ധനകള്‍ പാലിക്കുന്നതില്‍ ഞങ്ങള്‍ അതീവ ജാഗ്രത പാലിക്കുന്നു. ഓണ്‍-സൈറ്റ് ബ്രാന്‍ഡിംഗിനെക്കുറിച്ച്‌ എഎഐ ചില വ്യക്തത തേടി, ഇതിന് കരാറിന്‍റെ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നു. കരാറിന്‍റെ പ്രാഥമിക ആവശ്യകതയായ ഞങ്ങളുടെ ബ്രാന്‍ഡിംഗില്‍ മൂന്ന് വിമാനത്താവളങ്ങളുടെയും നിയമപരമായ പേരുകള്‍ പ്രധാനമായും നിലനിര്‍ത്തിയിട്ടുണ്ട്. മൂന്ന് വിമാനത്താവളങ്ങളുടെയും പേരുകള്‍ മാറ്റാന്‍ ഞങ്ങള്‍ ഒരു ശ്രമവും നടത്തിയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...