തിരുവല്ല : കദളിമംഗലം ദേവീക്ഷേത്രത്തിലെ പടയണിയിൽ ഇന്നും നാളെയും അടവി ചടങ്ങുകൾ നടക്കും. വെള്ളിയാഴ്ച ഇറുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ അടവി തുള്ളും. പകൽ രണ്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരകളിലെ വീടുകളിൽനിന്ന് മരങ്ങൾ ശേഖരിച്ച് ക്ഷേത്രപരിസരത്ത് വെയ്ക്കും. രാത്രി 9.30-ന് വിളക്ക് വെച്ച് പുലവൃത്തത്തോടെ ചടങ്ങ് തുടങ്ങും. കോലം തുള്ളലിൽ ആദ്യം ശിവകോലമാണ്. ഭൈരവി. കരി മറുതയും, മറനീക്കി അന്തര യക്ഷിയും, കാലൻ കോലങ്ങളും കളത്തിൽ എത്തും. മാടൻ കോലമാണ് അവസാനം. രാത്രി രണ്ടിന് അടവി ചടങ്ങുകൾ ആരംഭിക്കും. വേലൻ പറ കൊട്ടി അടവി വരവ് അറിയിക്കും. തുടർന്ന് തുള്ളക്കാരും പടേനിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരും കൂടി കുളിച്ച് ഈറനോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കും. തുടർന്ന് പള്ളിപ്പാന നടക്കും. കൈസ്ഥാനിയൻ 11 നാളികേരം ഉടച്ച് പള്ളിപ്പാന ചടങ്ങുകൾ പൂർത്തികരിക്കും. ഈറനോടെ അണിചേർന്നിരിക്കുന്ന ആളുകൾ എല്ലാവരും ചേർന്ന് ശേഖരിച്ച് വെച്ചിരുന്ന വൃക്ഷങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തിക്കും. തുടർന്ന് വൃതം നോക്കിയ കലാകാരൻമാർ ശരീരത്ത് ചൂരൽ ചുറ്റി ക്ഷേത്രത്തിന് മൂന്ന്പ്രദക്ഷിണം വെച്ച് ദേവിക്ക് നിണമൂട്ട് നടത്തുന്നതോടെ അടവി ചടങ്ങുകൾ സമാപിക്കും. ശനിയാഴ്ച വെൺപാല കരക്കാരുടെ അടവി നടക്കും.
—————————————————————————-
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
കദളിമംഗലം ദേവീക്ഷേത്രത്തിലെ പടയണിയിൽ ഇന്നും നാളെയും അടവി ചടങ്ങുകൾ നടക്കും
RECENT NEWS
Advertisment