തിരുവനന്തപുരം: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ചു. കേരളത്തില്‍ സര്‍വീസ് നടത്തുന്നതില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കും തിരിച്ചുമുള്ള ഏറ്റവും തിരക്കേറിയ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.
അധിക കോച്ചുകള്‍ അനുവദിച്ച ട്രെയിനുകള്‍
12075 തിരുവനന്തപുരം സെന്‍ട്രല്‍- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (അധിക ചെയര്‍കാര്‍ കോച്ച് മാര്‍ച്ച് 29 മുതല്‍). 12075 കോഴിക്കോട്- തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ് (അധിക ചെയര്‍ കാര്‍ കോച്ച് മാര്‍ച്ച് 29 മുതല്‍). 16604 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് 28നും 29നും). 16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ 27നും 28നും). 16629 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (അധിക സ്റ്റീപ്പര്‍ ക്ലാസ് കോച്ച് 28നും 29നും). 16630 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് 27നും 28നും)