Saturday, July 5, 2025 8:11 pm

ദേശീയ വിദ്യാഭ്യാസ നയം : നൈപുണ്യവികസനം ലക്ഷ്യമിട്ട് കാര്‍ഷിക വിദ്യഭ്യാസം പരിഷ്‌കരിക്കുമെന്ന് ഐസിഎആര്‍ എഡിജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി രാജ്യത്തെ കാര്‍ഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ സീമ ജഗ്ഗി. വിദ്യാര്‍ത്ഥികളില്‍ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും മാറ്റത്തിന് വിധേയമാക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പരിഷ്‌കരണം സഹായകരമാകുമെന്നും അവര്‍ പറഞ്ഞു.

സാമൂഹിക ശാസത്ര ഗവേഷണങ്ങളില്‍ സ്ഥിതിവിവരകണക്കുകള്‍ വിശകലനം നടത്തുന്നതുള്‍പ്പെടെയുള്ള പുതിയ രീതിശാസത്രങ്ങള്‍ ഗവേഷകരെ പരിശീലിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന (സിഎംഎഫ്‌ആര്‍ഐ) വിന്റര്‍ സ്‌കൂളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു ഡോ സീമ ജഗ്ഗി. ഐസിഎആറിന്‍റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന 21-ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിശീലനപരിപാടി.

സിഎംഎഫ്‌ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗവേഷണ രംഗത്ത് ഡേറ്റ വിശകലനത്തിന് സുപ്രധാന പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ വികാസം ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഗവേഷണരംഗത്തെ പുതിയ വിശകലനരീതികള്‍ പരിചയപ്പെടുന്നതിന് വിന്റര്‍ സ്‌കൂള്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 13 സംസ്ഥാനങ്ങളില്‍ നിന്നായി 25 ഗവേഷകരാണ് വിന്റര്‍ സ്‌കൂളില്‍ പങ്കെടുക്കുന്നത്. ഡോ ജെ ജയശങ്കര്‍, ഡോ എല്‍ദോ വര്‍ഗീസ്, ഡോ രേഷ്മ ഗില്‍സ് എന്നിവവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ...

താലൂക്ക് ആശുപത്രികളിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ജൂലൈ 8 ന്

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ...

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
യുപി: ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം...

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...