മുംബൈ: അനാവശ്യമായി തന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് അദ്നാന്‍ സാമി മുംബൈയില്‍ പറഞ്ഞു. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും കുടുംബത്തേയും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്നാന്‍ സാമി ആവശ്യപ്പെട്ടു.
2016ലാണ് തനിക്ക് ഇന്ത്യയുടെ പൗരത്വം ലഭിച്ചത്. പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്. പ്രത്യേകിച്ച് മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത്.
ഫൈറ്റര്‍ വിമാനങ്ങളിലെ പൈലറ്റായിരുന്നു തന്റെ പിതാവ്. അദ്ദേഹത്തിന്റെ രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ അംഗാകാരവും ലഭിച്ചിട്ടുണ്ട്. പിതാവിന് ലഭിച്ച അവാര്‍ഡിന്റെ ഒരു ആനുകൂല്യവും താന്‍ സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെ തനിക്ക് ലഭിച്ച അവാര്‍ഡിന് പിതാവിന് പ്രസക്തിയില്ലെന്നും അദ്നാന്‍ സാമി പറഞ്ഞു.