ഹൈദരാബാദ്: ഡയലോഗുകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി ആദിപുരുഷ് ടീം. മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തുവെങ്കിലും ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് ആദിപുരുഷ്. പല ഡയലോഗുകളും ഉചിതമല്ല എന്ന അഭിപ്പായമാണ് പൊതുവെ ഉയര്‍ന്നു വന്നത്. ഇതോടെ സിനിമയുടെ സംഭാഷണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ടീം തീരുമാനിക്കുകയായിരുന്നു.
”ഞങ്ങളുടെ ലക്ഷ്യം യഥാര്‍ത്ഥ നായകന്മാരെ നമ്മുടെ യുവതലമുറയ്ക്ക് അവതരിപ്പിക്കുക എന്നതായിരുന്നു. 5 ഡയലോഗുകള്‍ക്ക് എതിര്‍പ്പുണ്ട്, അവ മാറ്റും. ആളുകള്‍ക്ക് ചില ഭാഗങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍, അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്”, സംഭാഷണ രചയിതാവ് മനോജ് മുന്‍താഷിര്‍ എന്‍ഐഎയോട് പറഞ്ഞു. അതേസമയം, ചിത്രം രണ്ടു ദിവസത്തിനുള്ളില്‍ 200 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. ഇതുവരെയായി 240 കോടിയാണ് പ്രഭാസ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്.