പത്തനംതിട്ട : കണ്ണൂർ എ .ഡി .എം നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് കാരണക്കാരിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മാർച്ച് ഉദ്ഘാടനം ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുകുന്നത് കള്ളക്കണ്ണു നീർ ആണെന്നും പി പി ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണെന്നും പഴകുളം മധു പറഞ്ഞു. മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയ്ക്ക് നവീൻ ബാബുവിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കാൻ സഹായം ഒരുക്കി കൊടുത്ത കണ്ണൂർ ജില്ലാ കളക്ടറെ തൽസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നും ഈ വിഷയങ്ങളിൽ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നും പഴകുളം മധു പറഞ്ഞു.
കളക്ടറേറ്റിനു മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകർ നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് ശാന്തരായി. അടൂരിൽ നിന്നുമുള്ള സേവാദ പ്രവർത്തക ശാന്ത ബാരിക്കേഡിന്റെ മുകളിൽ കയറി നടത്തിയ പ്രതിഷേധം സാധാരണ കാരുടെ ശബ്ദമായി മാറി. പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മാർച്ചിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ജ്യോതി പ്രസാദ്, അഡ്വ എ. സുരേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജാസിംകുട്ടി, അഹമ്മദ് ഷാ സാമുവൽ കിഴക്കുറം രഘുനാഥ് കുളനട എലിസബത്ത് അബു ബാബുജി ഈശോ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ സേവാ സംസ്ഥാന സെക്രട്ടറിമാരായ ജി വേലായുധൻകുട്ടി ജയദേവൻ, കൊച്ചുമോൾ പ്രദീപ് സേവാദൾ മഹിളാ വിഭാഗം ജില്ലാ പ്രസിഡണ്ട് ഗീതാദേവി പ്രസീത രഘു ഷിജു അറപ്പുരയിൽ സനീഷ് എം, ജോർജ് വർഗീസ് റെനീസ് മുഹമ്മദ്, നാസർ തൊണ്ട മണ്ണിൽ ഷിജി ജോർജ് ജോയ് തോമസ് ബിബിൻ, സിബി മൈലപ്ര മനോജ് അടൂർ രാജി ആർ ഷിനിജ തങ്കപ്പൻ ഷിജു വിടി ഡെയ്സി മാത്തൻ സൗദ റഹീം എൽസി ഈശോ ദിലീപ് മലയാലപ്പുഴ അരുൺരാജ് സച്ചിൻ കൃഷ്ണ ടോണിഎബി അലക്സാണ്ടർ ജോളി തോമസ് എൽസി ഈശോ എന്നിവർ പ്രസംഗിച്ചു.