കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയ ദേവികുളത്തെ എഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മിയും ഹൈക്കോടതിയിലേക്ക്. സ്വന്തം നിലയ്ക്ക് കേസ് നല്‍കുമെന്ന് ധനലക്ഷ്മി പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാമനിര്‍ദേശ പത്രിക തള്ളിയ തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ഇവരുടെ ഹര്‍ജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. അപൂര്‍വമായാണ് ഞായറാഴ്ച കോടതി കേസ് പരിഗണിക്കുന്നത്. വരണാധികാരിയുടെ രാഷ്ട്രീയ താല്പര്യങ്ങളാണ് പത്രിക തള്ളാന്‍ ഇടയാക്കിയതെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഹര്‍ജിയില്‍ പറയുന്നത്.