Sunday, July 6, 2025 10:59 am

സ്ഥലപരിമിതിയിൽ ഞെരുങ്ങി അടൂർ ജനറൽ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലെ ന​ഗ​ര​സ​ഭ ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ടോ​യ്​​ല​റ്റ്​ നി​ൽ​ക്കു​ന്ന സ്ഥ​ലം ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​ ആ​വ​ശ്യം ഉ​യ​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ഥ​ല​പ​രി​മി​തി മൂ​ലം പാര്‍ക്കിംഗ്​​ സൗ​ക​ര്യം കു​റ​വാ​ണ്. ഒ.​പി കൗ​ണ്ട​റി​ന് മു​ന്നി​ൽ തി​ര​ക്കി​ന​നു​സൃ​ത​മാ​യി വ​രി നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഒ.​പി കൗ​ണ്ട​റി​ന് മു​ന്നി​ലെ വ​രി പ​ല​പ്പോ​ഴും റോ​ഡി​ലേ​ക്ക് നീ​ളു​ന്ന സ്ഥി​തി​യു​മു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ നി​ന്നു​തി​രി​യാ​നി​ട​വു​മി​ല്ല. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ രോ​ഗി​ക​ളെ ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ഇ​റ​ക്കാ​നും ക​യ​റ്റാ​നും അ​സൗ​ക​ര്യം ഉ​ണ്ട്. കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ഒ​രേ​സ​മ​യം നി​ർ​ത്തി രോ​ഗി​ക​ളെ ക​യ​റ്റാ​നും മ​റ്റും അ​സൗ​ക​ര്യ​മാ​ണ്.

ഇ​പ്പോ​ൾ ശൗ​ചാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലെ സ്ഥ​ല​ത്ത് കു​ടും​ബ​ശ്രീ​യു​ടെ ക​ട​യു​ണ്ട്. ബാ​ക്കി​യു​ള്ള സ്ഥ​ല​ത്ത് വ​ഴി​യോ​ര പ​ഴ​ക​ച്ച​വ​ട​ക്കാ​രും തോ​ർ​ത്ത് ക​ച്ച​വ​ട​ക്കാ​രു​മാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ്ഥ​ലം ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​നോ​ട് ചേ​ർ​ത്താ​ൽ ഈ ​ബു​ദ്ധി​മു​ട്ടു​ക​ളെ​ല്ലാം ഒ​രു​പ​രി​ധി വ​രെ അ​വ​സാ​നി​ക്കും. നി​ല​വി​ൽ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് ആ​ശു​പ​ത്രി​യു​ടെ പു​റ​കി​ലു​ള്ള ഐ.​എ​ച്ച്.​ആ​ർ.​ഡി അ​പ്ല​യ്ഡ് സ​യ​ൻ​സ്​ കോളേജിന്റെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ആ​ലോ​ച​ന ന​ട​ന്നി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. ശൗ​ചാ​ല​യം പൊ​ളി​ച്ച് ആ ​സ്ഥ​ലം ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ത്താ​ൽ അ​ത് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ദി​നം​പ്ര​തി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ ചി​കി​ത്സ തേ​ടി എ​ത്തു​ന്നു​ണ്ട്. ട്രോ​മാ​കെ​യ​ർ സം​വി​ധാ​നം ഉ​ള്ള ആ​ശു​പ​ത്രി​യാ​ണ്‌. വ​ട​ക്ക​ട​ത്തു​കാ​വ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള​വ​രും ഇ​വി​ടെ ചി​കി​ത്സ​തേ​ടി എ​ത്തു​ന്നു​ണ്ട്. കൊ​ല്ലം -ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​വി​ടെ നി​ന്നു​ള്ള​വ​രും ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല – മന്ത്രി വി. ശിവന്‍കുട്ടി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി...

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

0
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു....

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....

മുഹറം അവധിയിൽ മാറ്റമില്ല ; തിങ്കളാഴ്ച അവധിയില്ല

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഞായറാഴ്ചയാണ് മുഹറം....