തിരുവനന്തപുരം : മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെ കുരുക്കാന്‍ സോളാര്‍ നായികയുടെ തോളില്‍ കയ്യിട്ട പിണറായി വിജയന് കിട്ടിയത് കനത്ത തിരിച്ചടി. ഇടതുപക്ഷത്തിന്റെ മാനസപുത്രിയായ സോളാര്‍ നായികയുടെ അവകാശവാദങ്ങള്‍ എല്ലാം സി.ബി.ഐ പൊളിച്ചടുക്കി. ബാംഗ്ലൂരിലെ ഹോട്ടല്‍ മുറിയിലേക്ക് അടൂര്‍ പ്രകാശ് തന്നെ ക്ഷണിച്ചെന്നും യാത്രക്ക് വിമാനടിക്കറ്റ് അയച്ചുതന്നെന്നും ആയിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇടതുപക്ഷത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ടായിരുന്നു സോളാര്‍ നായിക ഇതൊക്കെ വിളിച്ചു കൂവിയത്. എന്നാല്‍ കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെ സോളാര്‍ നായികയുടെയും ഇവരെ ഇറക്കിവിട്ട പിണറായി വിജയന്റെയും മുഖം മൂടി അഴിഞ്ഞുവീഴുകയായിരുന്നു.
ജനകീയനായ അടൂര്‍ പ്രകാശിനെ ഒതുക്കേണ്ടത് ഇടതുപക്ഷത്തിന്റെ മുഖ്യ അജണ്ട ആയിരുന്നു. കോന്നി സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിനുപിറകെ മറ്റൊന്നായി ആരോപണങ്ങളുമായി സോളാര്‍ നായികയും രാഷ്ട്രീയ കളിക്കളത്തില്‍ ഇറങ്ങി. പിണറായി വിജയനും കൂട്ടരും ഇവരെ മുന്നില്‍ നിര്‍ത്തി കളിക്കുകയായിരുന്നു. കോന്നി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സോളാര്‍ പാനലിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയ ശേഷം അന്ന് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് തന്നെ കടന്നു പിടിച്ചുവെന്നും സോളാര്‍ നായിക ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികൂടിയായ ഇവരുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമെന്ന് സി.ബി.ഐ കണ്ടെത്തി. അടൂര്‍ പ്രകാശിനെതിരായ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍. രേഖയുടെ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുളളത്.
സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതി കോന്നി ഊട്ടുപാറ സ്വദേശിനി മറിയാമ്മ സക്കറിയയില്‍ നിന്ന് 2,30,000 വാങ്ങിയിരുന്നു. സോളാര്‍ പാനല്‍ സ്ഥാപിക്കാതെ വന്നപ്പോള്‍ മറിയാമ്മ സ്ഥലം എം.എല്‍.എയായിരുന്ന അടൂര്‍ പ്രകാശിനോട് വിവരം പറഞ്ഞു. അടൂര്‍ പ്രകാശ് ഇടപെട്ട ശേഷം യുവതി മറിയാമ്മയക്ക് 1,75,000 രൂപാ തവണകളായി നല്‍കിയതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സോളാര്‍ പാനല്‍ സ്ഥാപിച്ചത് സര്‍ക്കാര്‍ ഏജന്‍സിയായ അനെര്‍ട്ട് വഴിയാണ്. ഇവിടെ സ്വകാര്യ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
അനെര്‍ട്ട് എംപാനല്‍ ചെയ്ത കമ്പനികളുടെ കൂട്ടത്തില്‍ ഒന്നും യുവതിയുടെ സോളാര്‍ കമ്പനിയായ ടീം സോളാര്‍ കമ്പനി ഇല്ലെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. 2018 ഒക്ടോബർ 15 ന് പരാതി നല്‍കുമ്പോള്‍ അടൂര്‍ പ്രകാശ് തനിക്ക് ബാംഗ്ലൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നതായും എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേയ്ക്ക് വിമാന ടിക്കറ്റ് എടുത്തിരുന്നതായും ഇവ തന്റെ ഇ-മെയിലില്‍ അയച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. പരാതിക്കാരിയുടെ മെയില്‍ പരിശോധിച്ചതില്‍ ഇപ്രകാരം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പരാതിക്കാരിയോട് പല തവണ ആവശ്യപ്പെട്ടിട്ടും വിമാന കമ്പനിയുടെ പേര് വിവരം നല്‍കിയില്ലെന്നും ബാംഗ്ലൂരിലെ ഹോട്ടലില്‍ പരാതിക്കാരി പറഞ്ഞ ദിവസം മുറി ബുക്ക് ചെയ്തതായി രേഖകളില്‍ ഇല്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുവില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുളളതെന്നും കേസ് എടുക്കാന്‍ പാകത്തിനുളള തെളിവ് ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]