അടൂർ : കലയുടെ ഉത്സവരാവുകൾ. എങ്ങും ആഘോഷത്തിന്റെ മാറ്റൊലി. പങ്കാളിത്വം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമാകുകയാണ് കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അടൂർ ഉപജില്ല കലോത്സവം. ഒൻപത് വേദികളിലായി നടക്കുന്ന കലോത്സവം നാളെ സമാപിക്കും. കലോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാളെ നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. എസ്.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കൃത്യമായ അച്ചടക്കവും സമയബന്ധിതമായി പരിപാടികൾ തീർക്കുന്നതും മേളയുടെ മിഴിവേകി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തിലേറെ കലാപ്രതിഭകൾ നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരച്ചു. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉപജില്ലകളിൽ ഒന്നാണ് അടൂർ. അതുകൊണ്ടു തന്നെ മിക്ക ജനങ്ങളിലും മത്സരാർത്ഥികൾ ഏറെയാണ്.
മുഖ്യ ആകർഷകമായ നൃത്ത ഇനങ്ങളിൽ എൽ.പി വിഭാഗം പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. എല്ലാ നൃത്ത ഇനങ്ങളിലും ഇത് പ്രകടമായിരുന്നു. രചനാ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളിൽ എല്ലാവരും മികച്ച നിലവാരമാണ് പുലർത്തിയതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മിമിക്രി, മോണോ ആക്ട്, നാടകം തുടങ്ങിയ മത്സരങ്ങൾ നാളെ നടക്കും. ഒൻപത് വേദികളിലായാണ് മത്സരം. നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പങ്കാളിത്വം കൂടി ചേർന്നതോടെ മേള കളറായി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033