അടൂര്‍ : പൊതുവിതരണ ശൃംഖല മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സപ്ലൈകോയുടെ അടൂര്‍ താലൂക്ക് ഓണം ഫെയര്‍ 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കുറവിനൊപ്പം ഗുണമേന്മയും സപ്ലൈക്കോ ഉറപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി കാലത്ത് സമൂഹത്തിന് സഹായഹസ്തവുമായി സപ്ലൈകോ ഉണ്ടായിരുന്നു. ഓഗസ്റ്റ് 16 മുതല്‍ 20 വരെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നിന്ന് വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാളും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, മണ്ണടി പരമേശ്വരന്‍, വര്‍ഗീസ് പേരയില്‍, അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം. അനില്‍, ബിജി തോമസ്, എസ്. ദിനേശ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.