അടൂർ : മിത്രപുരത്ത് നിന്നും കോളനിയിലേക്ക് പോകുന്ന വഴിയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിൽ തീപിടിത്തം. വെൽഡിംഗ് ഗ്യാസ് സിലിണ്ടർ ഓൺ ആക്കി സമീപത്ത് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചതിനെ തുടർന്നുണ്ടായ സ്പാർക്കിൽ ഗ്യാസിന് തീ പിടിക്കുകയായിരുന്നു. വർക്‌ഷോപ്പിനുള്ളിലെ സിസിടിവി യൂണിറ്റ്, വാട്ടർ പ്യൂരിഫയർ, ഇവിടെ ഉണ്ടായിരുന്ന ഒരു കാർ എന്നിവ ഭാഗികമായി കത്തി നശിച്ചു. സ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അസറ്റിലിൻ വാതകം ചോർന്ന് കൊണ്ടിരുന്നു. അടൂർ നിന്നും ഫയർ ഫോഴ്‌സ് എത്തി റഗുലേറ്റർ ഓഫ് ചെയ്തു അപകടം ഒഴിവാക്കി. പതിനഞ്ചോളം വാഹനങ്ങൾ ഇവിടെ അറ്റകുറ്റ പ്പണികൾക്കായി സൂക്ഷിച്ചിരുന്നു. ഓക്സിജൻ, അസറ്റിലിൻ തുടങ്ങി ജ്വലന സാധ്യത വളരെ കൂടുതൽ ഉള്ള വാതകങ്ങളും പെട്രോൾ, ഡീസൽ തുടങ്ങി ഇന്ധനങ്ങളും ഓയിലുകൾ പെയിൻ്റ് തുടങ്ങി കത്താൻ പര്യാപ്തമായ ധാരാളം വസ്തുക്കളും ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1