റാന്നി : മുതിർന്ന പൗരന്മാരെ വയോജനങ്ങൾ എന്ന വിളിപ്പേര് ഒഴിവാക്കി വരിഷ്ഠ (ശ്രേഷ്ഠ )പൗരന്മാർ എന്നോ മറ്റോ ഉചിതമായ നാമകരണം നൽകണമെന്നും പ്രായമായവർക്ക് അർഹമായ അംഗീകാരം നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യോഗം അധികാരികളോട് അഭ്യർത്ഥിച്ചു. യൂണിയൻ റാന്നി ബ്ലോക്ക് കമ്മിറ്റിയുടെയും പഴവങ്ങാടി യുണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു.
പഴവങ്ങാടി യുണിറ്റ് പ്രസിഡണ്ട് സി ജെ ഈശോ റാന്നി അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ (റിട്ട )ഡോക്ടർ ഉഷ കെ പുതുമന വയോജന സന്ദേശം നൽകി. ബ്ലോക്ക് സെക്രട്ടറി ശാന്ത ശിവൻ. യുണിറ്റ് സെക്രട്ടറി പി കെ മോഹനൻ നായർ., ബെൻസി എബ്രഹാം, കെ ജി ശങ്കർ, പ്രൊ. അന്നമ്മ ജേക്കബ്, പി കെ അന്നമ്മ , മറിയാമ്മ എബ്രഹാം, മത്തായി ഫിലിപ്പോസ്, പി എസ് സൈമൺ, ആലിസ് എന്നിവർ പ്രസംഗിച്ചു.