അടൂർ : ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾ മോഡൽ യൂത്ത് പാർലമെന്റ് അവതരിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ 90 മിനിറ്റ് ദൈർഘ്യമെടുത്ത് കുട്ടികൾ അവതരിപ്പിച്ചു. രാഷ്ട്രപതിയുടെ പാർലമെന്റ് അഭിസംബോധനയോടെ ആരംഭിച്ച നടപടിക്രമങ്ങളിൽ പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞ, മൻമോഹൻ സിങ്ങിനുള്ള അനുശോചന പ്രമേയം, ചോദ്യോത്തരവേള, ഭക്ഷ്യവിലക്കയറ്റത്തെ മുൻ നിർത്തിയുള്ള അടിയന്തിരപ്രമേയം, ഭൂഗർഭജലശോഷണത്തെപ്പറ്റി ശ്രദ്ധക്ഷണിക്കൽ, പാർലമെന്ററി കാര്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന, റിപ്പോർട്ട് സമർപ്പണം, വനിതാ സംവരണ ബില്ലിന്റെ അവതരണം, തണ്ണീർത്തട സംരക്ഷണബില്ലിന്റെ പാസാക്കൽ എന്നിങ്ങനെ രണ്ട് ദിവസത്തെ സഭാ നടപടിക്രമങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് നിരീക്ഷകരായ പുരുഷോത്തമൻ നായർ, ബാലമുരളി എന്നിവർ അവതരണം വിലയിരുത്തി നിർദേശങ്ങൾ നൽകി. ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് ആർ. സോമനാഥപിള്ള അധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടന ചെയ്തു. പ്രിൻസിപ്പൽ സജി വർഗീസ്, പി.ആർ. ഗിരീഷ്, സൂസൻ സി. താമരയ്ക്കൽ, സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്ബ് കോഡിനേറ്റർ എം. ഷൈജ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033