Tuesday, July 8, 2025 1:07 pm

അയിരൂർ ഐഎച്ച്ആർഡിയിൽ നേഴ്സിങ് കോളജ് അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: നോളജ് വില്ലേജിന്‍റെ ഭാഗമായി അയിരൂർ ഐഎച്ച്ആർഡിയിൽ നേഴ്സിങ് കോളജ് അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി റാന്നിയിൽ വിദ്യാർത്ഥികൾ ഏറ്റവും തിരഞ്ഞെടുക്കുന്നത് നഴ്സിംഗ് മേഖലയാണ്. ഇവരുടെ വൈജ്ഞാനിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് പുതിയ നേഴ്സിംഗ് സ്കൂൾ. അയിരൂർ ഐഎച്ച്ആർഡിയുടെ ക്യാമ്പസിനൊപ്പം 3 ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് ഇതിനായി കണ്ടെത്തി നൽകും. ഹോസ്റ്റൽ, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഘട്ടം ഘട്ടമായി നൽകും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ആദ്യ പരിശോധന പൂർത്തിയായതായും എംഎൽഎ അറിയിച്ചു. തുടർന്ന് കേരള നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ, ആരോഗ്യ സർവകലാശാല, ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ എന്നീ സമിതികളുടെയും അംഗീകാരം ലഭിക്കേണ്ടതായുണ്ട്.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നഴ്സിംഗ് കോളേജ് ആരംഭിക്കണം എന്ന നിർദ്ദേശം പരിഗണിച്ചാണ് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺ കുമാർ റാന്നിയെ തിരഞ്ഞെടുത്തത്. ആദ്യഘട്ടമായി സംസ്ഥാനത്തിന് മൂന്നു കോളേജുകൾ ആണ് അനുവദിക്കുന്നത് അതിലൊന്ന് റാന്നിക്കാണ്. 40 ബി എസ് സി നേഴ്സിംഗ് വിദ്യാർത്ഥികൾക്കായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനം.

സ്ഥലം കണ്ടെത്തൽ, കെട്ടിട നിർമ്മാണം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി എംഎൽഎ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, സർക്കാർ ഫണ്ടുകൾ, മറ്റ് ഇതര ഫണ്ടുകൾ, ഏജൻസികളിലൂടെ സഹായം, സിഎസ്ആർ ഫണ്ട് എന്നിവയെല്ലാം സമാഹരിക്കുന്നത് ഉൾപ്പെടെ വിശദമായ മാസ്റ്റർ പ്ലാന്‍ തയ്യാറാക്കും. ഇതിനായി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ചു ചേർക്കും. പ്രാഥമിക ആലോചന യോഗം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണി പ്ലാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി പ്രസാദ്, ജെസ്സി സൂസൻ ഐഎച്ച്ആർഡി അക്കാഡമിക് കൗൺസിൽ അംഗം ഡോ. ലത, ജേക്കബ് കോശി, തോമസ് ഡാനിയേൽ, എൻ ജി ഉണ്ണികൃഷ്ണൻ, അഡ്വ. കെ മോഹൻദാസ്, തോമസ് കളിക്കൽ, ഫാ. ഫിലിപ്പ് സൈമൺ, അനിതാകുറുപ്പ്, ശ്രീജ വിമൽ, സാംകുട്ടി അയ്യക്കാവിൽ , കെ ടി സുബിൻ എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

0
പഴകുളം : ബേപ്പൂർ സുൽത്താനായി മലയാള സാഹിത്യ ലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന...

കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഐ.വി.ദാസ് അനുസ്മരണം നടത്തി

0
അങ്ങാടിക്കൽ തെക്ക് : കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെയും സഹൃദയ കലാകായിക...

കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർക്ക് സസ്പെൻഷൻ

0
സെമ്മൻകുപ്പം: കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ...

കടപ്രയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പൂച്ചപ്പുലിയെ വനപാലകരെത്തി പിടികൂടി

0
തിരുവല്ല : കടപ്രയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പൂച്ചപ്പുലിയെ (കാട്ടുപൂച്ച)...