എറണാകുളം : പാര്‍ട്ടി ഗുണ്ടകളും സൈബര്‍ പോരാളികളുമായി ഇരിക്കുന്നവര്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാകുന്ന സി.പി.എം അടവുനയത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനുമായ എ.ജയശങ്കര്‍ രംഗത്ത്.
ഈ ഫോട്ടോയില്‍ കാണുന്ന അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ടിയാനെ സ്വര്‍ണക്കടത്തോ ക്വട്ടേഷന്‍ വര്‍ക്കോ ഏല്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കേണ്ടതുമാകുന്നു എന്ന് അദ്ദേഹം പരിഹസിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സൂത്രസാധരനായ അര്‍ജുന്‍ ആയങ്കി റെഡ് വോളന്റിയര്‍ വേഷത്തില്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്കില്‍ അദ്ദേഹം തന്റെ കുറിപ്പ് പങ്കുവെച്ചത്.
എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഈ ഫോട്ടോയില്‍ കാണുന്ന അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വര്‍ണക്കടത്തോ ക്വട്ടേഷന്‍ വര്‍ക്കോ. ഏല്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കേണ്ടതുമാകുന്നു. മുകളില്‍ കാണുന്ന പോലുള്ള ചിത്രങ്ങളാല്‍ ആരും വഞ്ചിതരാകരുത്. കോണ്‍ഗ്രസ്- ബിജെപി നേതാക്കളും സിന്‍ഡിക്കേറ്റ് മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളില്‍ കുടുങ്ങി പോകുകയും ചെയ്യരുത്.