തിരുവനന്തപുരം : ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായതിന് പിന്നാലെ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പുലരുവാന്‍ ഏഴര രാവുളളപ്പോള്‍ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീല്‍ എറണാകുളത്ത് എന്‍ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.
കേരള ചരിത്രത്തില്‍ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകള്‍ തയ്യാറാണ്.
#നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം.
https://www.facebook.com/AdvocateAJayashankar/posts/3089322197864152