കൊച്ചി: സ്വര്‍ണ്ണക്കടത്ത് ചാനല്‍ വെളിപ്പെടുത്തല്‍ നടത്തിയ വട്ടപ്പാറ സ്വദേശി അഡ്വ. കേസരി കൃഷ്ണന്‍ നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. കേരള ബാര്‍ കൗണ്‍സിലാണ് സ്വമേധയാ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിരുക്കുന്നത്. കക്ഷി നല്‍കിയ വിവരങ്ങള്‍ ചാനലില്‍ വെളിപ്പെടുത്തിയത് ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളുടെയും പ്രൊഫഷണല്‍ മര്യാദയുടെ ലംഘനവുമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്വര്‍ണ്ണക്കടത്ത് ; ചാനല്‍ വെളിപ്പെടുത്തല്‍ നടത്തിയ അഡ്വ.കേസരി കൃഷ്ണന്‍ നായര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടിസ്
RECENT NEWS
Advertisment