കോന്നി : മൂഴിയാറിലെ തദ്ദേശീയ കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനുള്ള പ്രൊപ്പോസൽ തയ്യാറായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മൂഴിയാർ ഡാമിന് സമീപം കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെഎസ്ഇബിയുടെ കൈവശമുള്ള നാല് ഏക്കർ ഭൂമിയാണ് തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഭൂമി ഇതിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെഎസ്ഇബി ഊർജ്ജവകുപ്പിന് കൈമാറി. പട്ടികവർഗ്ഗ വകുപ്പിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 41 തദ്ദേശീയ കുടുംബങ്ങളാണ് മൂഴിയാറിൽ ഉള്ളത്. ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതിനു മുൻപേ തന്നെ എല്ലാ കുടുംബങ്ങൾക്കും ഓരോ ഏക്കർ ഭൂമി വീതം കൃഷി ചെയ്യാനായി വനാവകാശ രേഖ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എംഎൽഎയുടെ അധ്യക്ഷതയിൽ മൂഴിയാറിൽ ചേർന്ന യോഗത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ പ്രമോദ്, ജില്ല പട്ടികവർഗ്ഗ വികസന ഓഫീസർ നജീബ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൗഷാദ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം ചേർന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1