റാന്നി : ഇടമുറി സ്കൂളിനായി റാന്നി നോളജ് വില്ലേജിന്‍റെ ഭാഗമായി ഹൈബ്രിഡ് ലൈബ്രറി അനുവദിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. സമഗ്ര ശിക്ഷാ കേരള, പത്തനംതിട്ട സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച ”പ്രവർത്തന ഇടങ്ങളോടുകൂടിയ പ്രീ സ്കൂൾ” വര്‍ണ്ണകൂടാരം ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ വായനാശീലമുള്ളവരായി മാറണമെന്നും അതിനായി കൂടുതല്‍ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറികളില്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂര്‍ണ്ണമായും കംപ്യൂട്ടര്‍ സഹായത്തോടുള്ള പുസ്തകങ്ങള്‍, മാഗസിനുകള്‍, ഇലക്ട്രോണിക് അധിഷ്ഠിത മെറ്റീരിയലുകള്‍, ഓഡിയോബുക്കുകള്‍, ഇലക്ട്രോണിക് ജേണലുകള്‍ തുടങ്ങിയവകളുടെ പ്രിന്‍റ് മെറ്റീരിയലുകളുടെ മിശ്രിതിമായ ഹൈബ്രിഡ് ലൈബ്രറികള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍ നീറംപ്ലാക്കല്‍,ബ്ലോക്കു പഞ്ചായത്ത് അംഗം ഗ്രേസി തോമസ്,വാര്‍ഡംഗം സാംജി ഇടമുറി, ഡി.പി.ഒ ജയലക്ഷ്മി, ഡി.പി.സി ഡോ.ലെജു പി.തോമസ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റോസമ്മ രാജന്‍, ബി.പി.സി ഷാജി എ.സലാം, പ്രിന്‍സിപ്പല്‍ ഡി.വി ജയലക്ഷ്മി,പ്രഥമധ്യാപിക പി.കെ ആഷാറാണി, പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എസ്.ആര്‍ സന്തോഷ് കുമാര്‍,ജോര്‍ജ് ജോസഫ്,പി.കെ ഗിരീഷ് കുമാര്‍,എസ് ദീപ്തി,അജിത രമേശ്,ബിനീഷ് ഫിലിപ്പ്,സാലമ്മ തോമസ്, ജ്യോതിഷാ ടി.രാജ് എന്നിവര്‍ പ്രസംഗിച്ചു. ശാസ്ത്രീയ പ്രീ സ്ക്കൂൾ നടപ്പിലാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് 12 പ്രവർത്തന ഇടങ്ങളാണ് സ്കൂളില്‍ ക്രമീകരിച്ചിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.