റാന്നി : മടത്തുംചാൽ- മുക്കൂട്ടുതറ റോഡിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. കഴിഞ്ഞ ദിവസമാണ് എംഎൽഎ റോഡ് നിർമ്മാണ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് അധികൃതർക്ക് വേണ്ട നിർദ്ദേശം നൽകിയത്. റോഡിൻറെ വശത്തെ സംരക്ഷണഭിത്തികെട്ടൽ, കലുങ്കുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്നതിനായി 17.75 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചത്.
മoത്തും ചാൽ – മുക്കൂട്ടുതറ റോഡ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്താണ് പുനർ നിർമ്മാണത്തിനായി കിഫ്ബി ഏറ്റെടുത്തത്. 36 കിലോമീറ്റർ ദൂരം വരുന്ന റോഡ് നിർമ്മാണം പൂർത്തീകരണത്തിനായി 51.65 കോടി രൂപയാണ് ആകെ ചിലവഴിക്കുന്നത്. 10 മീറ്റർ വീതിയിൽ പുനരുദ്ധരിക്കുന്ന റോഡിന് 5.5 മീ. വീതിയിൽ ടാറിംഗ് നടത്തും. കിഴക്കൻ മേഖലയിലെ കാർഷിക ഗ്രാമമായ ഹൃദയഭാഗത്ത് കൂടി പോകുന്ന റോഡാണ് ഇത്.
കിഴക്കിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മുക്കൂട്ടുതറ, ചാത്തൻതറ, വെച്ചൂച്ചിറ ടൗണുകളെ തമ്മിൽ റോഡ് ബന്ധിപ്പിക്കുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പെരുന്തേനരുവിയിലേക്കു പോകാനും ഈ റോഡാണ് ഉപയോഗിക്കുന്നത്. മഠത്തുംചാൽ- കരിങ്കുറ്റി റോഡ്, കരിങ്കുറ്റി – അങ്ങാടി, റാന്നിയിലെ 2 ബൈപാസ് റോഡുകൾ, മനമരുതി- വെച്ചൂച്ചിറ – കനകപ്പലം, വെച്ചുച്ചിറ ചാത്തൻതറ- മുക്കൂട്ടു തറ റോഡുകളെ ചേർത്തിണക്കിയാണ് പദ്ധതി തയ്യാറാക്കിയത്. കൊറ്റനാട്, റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു. അവശേഷിക്കുന്ന ബിസി ഓവർലേ, സംരക്ഷണ ഭിതികൾ, അധകട സൂചനാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡിൻ്റെ വശങ്ങളിൽ ഓടകൾ, ഇൻ്റർലോക്ക് പാകൽ, ഐറിഷ് ഡ്രെയിൻ, റോഡ് അടയാളപ്പെടുത്തൽ എന്നിവയ്ക്കാണ് പുതുതായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ബെഗോറ കൺസ്ട്രക്ഷൻൻസ് ആണ് റോഡിൻറെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.