റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതിക്ക് ശുപാർശ ചെയ്തതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡുകളുടെ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി നൽകിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃകൾ ടെൻഡർ ചെയ്തു പദ്ധതികൾ നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു. റോഡുകളുടെ പേരും അവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന തുക ലക്ഷത്തിൽ ബ്രാക്കറ്റിലും ചുവടെ കൊടുത്തിരിക്കുന്നു. പേഴുംപാറ – പത്താം ബ്ലോക്ക് (50), അഞ്ചു കുഴി – മുക്കം റോഡ് (50), നീരാട്ടുകാവ് മർത്തോമാ പള്ളിപ്പടി പുഞ്ചിരിമുക്ക് റോഡ് (25), ആഞ്ഞിലി മുക്ക് – കൊച്ചുകുളം – തെക്കേക്കര റോഡ് (30), വലിയകാവ് മന്ദമരുതി റോഡ് (25), മന്ദിരം പള്ളിപ്പടി – പുതുശ്ശേരി മല റോഡ് (40) , വഞ്ചികപ്പാറ – ചീനിക്കണ്ടം റോഡ് (40) , അത്തിയാൽ – മേത്താനം റോഡ് (30), കടയാർ -ചുഴന്ന റോഡ് (30), ചിറപ്പുറം – വില്ലോത്ത് പടി റോഡ് (30), കുടിലുമുക്ക് – പന്തളമുക്ക് റോഡ് (25), അന്ത്യാളൻ കാവ് – കണമുക്ക് റോഡ് (40) , കുഴിമണ്ണിൽ പടി -കൊന്നയ്ക്കൽ റോഡ് (25), പതിയാൻ പടി – ചാങ്ങേത്തു പടി (25), കച്ചേരിപ്പടി -കണമുക്ക് (25), വായ്പൂര് – ആനപ്പാറ റോഡ് (40) , വെള്ളയിൽ – കുന്നം – നാടമലക്കുന്ന് ചാലാപ്പള്ളി (50), ളാഹ – വേലം പ്ലാവ് റോഡ് (25), മാളികപ്പുറം – കാവിൽപ്പടി റോഡ് (30), മണക്കയം – ബിമ്മരം കോളനി റോഡ് (30), വലിയ പതാൽ – പുള്ളിക്കല്ല് റോഡ് (25), ഒൻപതാം കോളനി – ഇടകടത്തി ആറ്റുകടവ് റോഡ് (20), ഗോതമ്പ് റോഡ് (25) കൂത്താട്ടുകുളം – എംജിഎം റോഡ് (25) ചാത്തൻതറ-ശ്മശാനം റോഡ് (20), ഇടത്തറ – എംടിഎൽ പി എസ് – തെക്കുമ്മല നെല്ലിപ്പാറ റോഡ് (35), പൂക്കാട്ടുപടി – തലച്ചിറ പള്ളിപ്പടി റോഡ് (20),മടന്തമൺ ആറാട്ട് മൺ പുള്ളിക്കല്ല് റോഡ് (30) കണ്ണന്താനം പടി – ഇടമുറി പാലം റോഡ് (25), താലൂക്ക് ആശുപത്രിപ്പടി – നിഴലൂർ റോഡ് (20) ചെറുകോൽ കാട്ടൂർ പേട്ട റോഡ് (15), തോട്ടുങ്കൽ പെരിമേത്തുപടി റോഡ് (20) കുമ്പളന്താനം വെള്ളയിൽ ചന്ത റോഡ് (35), തേറകക്കുഴി ചേറ്റുതടം റോഡ് (25), പുത്തേഴം കുളത്തുങ്കൽ റോഡ് (20) കോണ്ടൂർ പടി -പനച്ചിക്കൽ റോഡ് (20), പുതുക്കുളങ്ങര – മൂക്കൻപൊത്തി റോഡ് (35), പനംപ്ലാല്‍ -പുത്തൻ കുളങ്ങര റോഡ് (20), വാളൻ പടി മതാപ്പാറ കുരിശ് റോഡ് (20),പെരുമ്പറക്കാട് മുതുപാല റോഡ് (20), വായനശാല ജംഗ്ഷന്‍ – വേങ്ങര റോഡ് (25), ആശ്രമം -മാക്കാട് റോഡ് (20), പെരുമ്പാറ കൊച്ചിരപ്പ് റോഡ് (20), കല്ലമ്മാവ് – കുമ്പിളുവേലി റോഡ് (25), ആലപ്രക്കാട് – പുളികല്ല് റോഡ് (20), അങ്ങാടി ചെറുകോപ്പതാൽ റോഡ് (15), പാടിമൺ – വേലൂർ റോഡ് (20) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1