റാന്നി : റാന്നിയുടെ ടൂറിസം മേഖലയിൽ നാഴികക്കല്ലാകുന്ന മണിയാർ ടൂറിസം പദ്ധതിക്ക് ടൂറിസം-ഇറിഗേഷൻ വകുപ്പുകളുടെ അനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. മണിയാർ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പമ്പ റിവർ വാലി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് വളരെ മുൻപ് ഭരണാനുമതി ലഭിക്കുകയും വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. നിർദ്ദിഷ്ട പദ്ധതി പ്രദേശം ഇറിഗേഷൻ വകുപ്പിന്‍റെ അധീനതയിലായതിനാൽ പ്രവർത്തി നടപ്പാക്കുവാൻ വകുപ്പിൻ്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു.
നിയമ സാങ്കേതിക പ്രശ്നങ്ങൾ മൂലം ദീർഘകാലമായി ഇറിഗേഷൻ വകുപ്പിൻ്റെ അനുമതി ലഭിക്കാതെ പദ്ധതി നഷ്ടമാകുന്ന സ്ഥിതിയിലായിരുന്നു. ഇതേ തുടർന്ന് ടൂറിസം – ഇറിഗേഷൻ വകുപ്പ് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി തവണ യോഗങ്ങൾ വിളിച്ചുചേർക്കുകയും അനുമതിക്കായി തുടർച്ചയായി ഇടപെടൽ നടത്തുകയും ചെയ്തു വരികയായിരുന്നു. ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുകയും വകുപ്പിൻ്റെ അനുമതിക്ക് ശേഷം ഉത്തരവ് ഇടുകയായിരുന്നു.
ഇറിഗേഷൻ- ടൂറിസം വകുപ്പ് മന്ത്രിമാരുടെ പ്രത്യേക താൽപര്യമാണ് സാങ്കേതികതയിൽ കുരുങ്ങി മുടങ്ങിപ്പോകുമായിരുന്ന പദ്ധതി ഇപ്പോൾ യാഥാർത്ഥ്യമാകുവാൻ പോകുന്നത്. മുൻപ് തയ്യാറാക്കിയ ഡിപിആറിൽ കാതലായ മാറ്റങ്ങൾ വരുത്തി പ്രദേശത്തിൻ്റെ പ്രകൃതി ഭംഗി നിലനിർത്തിക്കൊണ്ടും പരിസ്ഥിതിക്ക് ദോഷം വരാത്ത നിലയിലും ആകർഷകമായ രീതിയിയിലാകും പദ്ധതി നടപ്പാക്കുക. റാന്നിയുടെ ടൂറിസം വികസനത്തിന് മുതൽ കൂട്ടാകുന്ന ഈ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കപ്പെടുമെന്നും വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.