റാന്നി: വായനയുടെ പ്രപഞ്ചത്തിലേക്ക് വാതായനം തുറന്ന് ഡിജിറ്റൽ ലെെബ്രറി. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി എസ് ഹയർ സെക്കൻഡറി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും നൽകിയ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം തിങ്കള്‍ പകൽ 11ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കും. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12.5 ലക്ഷം രൂപയാണ് ഡിജിറ്റൽ ലൈബ്രറിക്കായി ചിലവഴിച്ചത്. പ്രശസ്തരായ എഴുത്തുകാരുടെ 2000 ൽ അധികം പുസ്തകങ്ങളുടെ (വോ ക്ലാസി ക്ക്സ് ഉൾപ്പടെ) ഡിജിറ്റൽ കോപ്പി, മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിനുള്ള അമ്പതിനായിരം ചോദ്യോത്തരങ്ങൾ ( ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്), പി എസ് സി, ബാങ്ക് ടെസ്റ്റ് എന്നിവയ്ക്കുള്ള ചോദ്യോത്തരങ്ങൾ അടങ്ങിയ ബുക്കുകൾ എന്നിവയും ഐഎഎസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള ക്വസ്റ്റ്യൻ ബാങ്ക്, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഓഡിയോ വീഡിയോകൾ കെമിസ്ട്രി ലാബ്, കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ ഉള്ള സേഫ്റ്റി പ്രശ്നങ്ങൾ ചിലവ് എന്നിവ ഒഴിവാക്കുന്നത് എങ്ങിനെ എന്നുള്ളതിന്റെ വീഡിയോ അവതരണം എന്നിവയടങ്ങുന്ന ലാബും സജ്ജീകരിച്ചിട്ടുണ്ട്. വിഷ്വൽ ഡിക്ഷണറി, ജനറൽനോളജ്, ഇംഗ്ലീഷ് ഗ്രാമർ എന്നിവയ്ക്കുള്ള ബുക്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഒരേസമയം ആറു വിദ്യാർഥികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ എഴുതുവാൻ തയ്യാറുള്ള കുട്ടികൾക്ക് അവർ തയ്യാറാക്കി നൽകുന്ന ബുക്കുകൾ പ്രസിദ്ധീകരിക്കുന്നതിനും ഡിജിറ്റൽ രൂപത്തിൽ സ്കൂളിൽ അടക്കം ലഭ്യമാക്കുന്നതിനും സാധിക്കും.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
റാന്നി എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കും
RECENT NEWS
Advertisment