പത്തനംതിട്ട: ദിശാബോധമില്ലാത്ത സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്ന് ദിവസവും ഗവേഷണം നടത്തുന്ന സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും കേരളത്തിന് അവഗണന മാത്രമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം. നസീര്‍, അഡ്വ. പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മാലേത്ത് സരളദേവി എക്സ് എം.എല്‍.എ, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ അഡ്വ. ഡി.എന്‍. തൃദീപ്, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.