തൃശ്ശൂർ : അഴിമതിയും ധൂർത്തും ജനദ്രോഹനയങ്ങളും കൈമുതലാക്കിയ പിണറായി സർക്കാർ അതിഭീമമായ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ച് റോമാ നഗരം കത്തിയമരുമ്പോൾ വീണ വായിച്ചു രസിക്കുന്ന ക്രൂരനായ നീറോ ചക്രവർത്തിയെ പോലെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ ഗവ. ചീഫ് വിപ്പ് മായിരുന്ന അഡ്വ.തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന ബജറ്റുകൾക്കെതിരെ കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് സി. വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ എം പി പോളി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ദിനേശ് കർത്താ, മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇട്ടിയച്ചൻ തരകൻ, സി ജെ വിൻസെൻ്റ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ തോമസ് ആൻറണി, ഡി പത്മകുമാർ, തോമസ് ചിറമ്മൽ, എൻ ജെ ലിയോ, ജോസഫ് കാരക്കട, ജെയിംസ് തോട്ടം, ഡേവിസ് പാറേക്കാട്, ജോയ് ഇ എ, ഇ ജെ ജോസ്, ജോണി ചിറ്റിലപ്പള്ളി, സി എ സണ്ണി, സി എൽ ലോറൻസ്, പി ടി ജോർജ് , റോക്കി ആളുകാരൻ, പ്രസാദ് പുലിക്കോട്ടിൽ, സിറിൽ പി ജോൺ, ടി പി സന്തോഷ്, ബിവിൻ പോൾ, ജ്യോതി ജോസഫ്, ജോർജ് പായപ്പൻ, സി പി ജോസഫ് എന്നിവർ പ്രസംഗിച്ചു. ധർണ്ണക്ക് ഷാജി തോമസ്, പീറ്റർ പാറേക്കാട്, പി ജി അഭിലാഷ്, എം കെ മോഹനൻ, ലിൻ്റി ഷിജു, ജോർജ് കൊള്ളന്നൂർ, കെ സി പീറ്റർ, അഡ്വ.ഷൈനി ജോജോ, ഫെനി എബിൻ വെള്ളാനിക്കാരൻ, അജിതാ സദാനന്ദൻ, തുഷാര, സി കെ ഫ്രാൻസിസ്, വിനോദ് പൂങ്കുന്നം എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]