തൊടുപുഴ: ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്ത സംഭവത്തിൽ വാഹന ഡ്രൈവറുടെ ലൈസൻസ് ഒരുവര്‍ഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്തു. ബൈസണ്‍വാലി സ്വദേശി ഋതുകൃഷ്‍ണൻ്റെ (21) ലൈസൻസ് ആണ് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് സംഭവം.കൈയും തലയും പുറത്തിട്ട് മറ്റ് വാഹനങ്ങള്‍ക്കും റോഡിലുള്ളവര്‍ക്കും ഭീഷണിയായിട്ടായിരുന്നു യുവാക്കളുടെ യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഋതുകൃഷ്‍ണൻ മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലെത്തി (ഐഡിടിആര്‍) മൂന്നുദിവസത്തെ ക്ലാസില്‍ പങ്കെടുക്കണം. സുഹൃത്തുക്കള്‍ക്കൊപ്പം കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസും പൂര്‍ത്തീകരിക്കണം. ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ സൂഷിച്ചിരിക്കുന്ന കാറിന്റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദ് ചെയ്യും. ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ പോലീസ് കേസുമുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷhttp://vണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.