പത്തനംതിട്ട : വള്ളിക്കോട് പാടശേഖരങ്ങളിൽ നെൽകൃഷി തടസപ്പെട്ടു. പ്രതികൂല കാലാവസ്ഥയാണ് കൃഷി പ്രതിസന്ധിയിലാവാന്‍ കാരണം. വേനൽ മഴ ശക്തമായതും കാലവർഷം നേരത്തേ എത്തിയതും കൃഷി തടസപ്പെടുത്തി. വേനൽമഴയും കാലവർഷവും തമ്മിൽ അന്തരമില്ലാതെ പോയതാണ് കർഷകർക്കു വിനയായത്. ഇതോടെ കൃഷി ഉപേക്ഷിക്കുകയല്ലാതെ മാർഗമില്ലെന്നായി. ആഴ്ചകളായി പെയ്യുന്ന മഴയേ തുടർന്ന് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുപോകാത്തതാണ് പ്രധാന പ്രതിസന്ധി. വർഷത്തിൽ മൂന്നു തവണ കൃഷിയിറക്കാനാകുന്ന അപൂർവ പാടശേഖരങ്ങളിലൊന്നാണ് വള്ളിക്കോട് ഏല. പാടശേഖരങ്ങളിൽ ട്രാക്ടർ ഇറക്കുന്നതിനോ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനോ ഇതേവരെ കഴിഞ്ഞില്ല. വിളവ് ലഭിക്കുന്ന പാടശേഖരങ്ങളാണ് വള്ളിക്കോട്ടേത്. ഇത്തവണത്തെ മകര കൃഷിക്ക് 480, മുണ്ടകൻ കൃഷിക്ക് 500 ക്വിന്റലും നെല്ല് ലഭിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]