ത്യക്കരിപ്പൂർ : രണ്ടാംവിളയ്ക്ക് തയ്യാറെടുക്കുന്ന നെൽക്കർഷകർക്ക് ആഫ്രിക്കൻ പായലിന്റെ വ്യാപനം തിരിച്ചടിയാകുന്നു. നാൾക്കുനാൾ പെരുകുന്ന പായൽ നീക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. വിതച്ച പാടങ്ങളിൽ പായൽ മൂടിയതിനാൽ നെൽവിത്ത് മുളപൊട്ടി വളരുന്നില്ല. ഞാറുനടേണ്ട വയലുകളിൽ പായലുകൾ നീക്കം ചെയ്യാൻ തന്നെ തൊഴിലാളികൾക്ക് വലിയ കൂലി നൽകണം. തൊഴിലുറപ്പ് പദ്ധതിയിൽ പായൽ നീക്കൽ കൂടി ഉൾപ്പെടുത്തിയാൽ കൃഷിക്കാർക്ക് സൗകര്യമാവുമെന്നും ഈ ആവശ്യത്തോട് പുറംതിരിഞ്ഞുനിന്നാൽ നിരവധി സ്ഥലത്ത് കൃഷിചെയ്യാൻ കഴിയാതെവരുമെന്നും ഈയ്യക്കാട് പാടശേഖരസമിതി ആവശ്യപ്പെട്ടു.
ആഫ്രിക്കൻ പായൽ വ്യാപിക്കുന്നു
RECENT NEWS
Advertisment