ഒരൊറ്റ കരാറിലൂടെ 500 വിമാനങ്ങൾക്ക് ഓർഡർ നൽകിയ ഇൻഡിഗോയുടെ ചരിത്രപരമായ നീക്കത്തിന് ശേഷം വ്യോമയാന വിപണിയിൽ മറ്റൊരു വിമാന കരാർ കൂടി. രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ നാല് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ കൂടി വാങ്ങുന്നു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഈ വർഷാവസാനം വിമാന ഓർഡർ പ്രഖ്യാപിക്കുമെന്നും ആകാശ എയർ അറിയിച്ചു.
ആദ്യം നൽകിയ ഓർഡറിനു പുറമെയാണ് ഈ നാല് വിമാനങ്ങളും ഓർഡർ ചെയ്യുന്നത്. 2023 അവസാനത്തോടെ പ്രധാന ഓർഡർ പ്രഖ്യാപിക്കുമെന്ന് ആകാശ എയർ അറിയിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാരീസ് എയർ ഷോയിലാണ് പ്രഖ്യാപനം. 2023 അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആകാശ എയർ ലക്ഷ്യമിടുന്നതിനാൽ കൂടുതൽ വിമാനങ്ങൾ വാങ്ങുമെന്ന് ആകാശ എയർ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു, അന്താരാഷ്ട്ര വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി നാല് ബോയിംഗ് 737-8 കൂടി ചേർക്കുന്നതിൽ എയർലൈൻ ആവേശഭരിതരാണെന്ന് വിനയ് ദുബെ പറഞ്ഞു,
ഒരു വർഷത്തിനുള്ളിൽ 19 വിമാനങ്ങൾ കൂട്ടിച്ചേർത്ത ആദ്യത്തെ എയർലൈനായി ആകാശ എയർ. 120 വർഷത്തെ ആഗോള വ്യോമയാന ചരിത്രത്തിൽ ഇത് ആദ്യമായാണെന്ന് വിനയ് ദുബെ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പറന്നു തുടങ്ങിയ എയർലൈൻസിന് 19 വിമാനങ്ങളുണ്ട്, 20-ാമത്തെ വിമാനം ജൂലൈയിൽ എത്തും. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികൾ വഴി 75 മുതൽ 100 മില്യൺ ഡോളർ വരെ എയർലൈൻ സമാഹരിക്കും. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം ആകാശ എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുൻപ് വിമാന കമ്പനികൾക്ക് പേയ്‌മെന്റുകൾ നടത്താൻ ഈ ഫണ്ട് എയർലൈൻ ഉപയോഗിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033