Tuesday, July 1, 2025 11:07 pm

യു.പി.ഐക്ക് പിന്നാലെ മെറ്റയുടെ വാട്സ്ആപ്പും തകരാറിലായി

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: യു.പി.ഐക്ക് പിന്നാലെ മെറ്റയുടെ മെസേജിങ് ആപ്പായ വാട്സ്ആപ്പും തകരാറിലായി. ശനിയാഴ്ച വൈകുന്നേരം മുതൽ നിരവധി ഉപയോക്താക്കളാണ് ഇതിനാൽ വലഞ്ഞത്. സന്ദേശങ്ങൾ അയക്കാനോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് നേരിട്ട പ്രശ്നം. അതേസമയം ചിലർക്ക് ആപ്പിൽ ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ആപ്പ് ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടർ അനുസരിച്ച് 81 ശതമാനം ആളുകൾക്കും സന്ദേശം അയക്കുന്നതിലാണ് പ്രശ്നം നേരിട്ടതെന്നാണ് റിപ്പോർട്ട്. തടസ്സത്തെക്കുറിച്ച് വാട്സ്ആപ്പിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സമാനമായ തടസ്സം ഉണ്ടായതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28 ന് സമാനമായ തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്നേ ദിവസം 9000 ത്തിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 530 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 3 ബില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നു. ഇന്ന് രാവിലെ മുതൽ സമാനമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ തകരാറിലായിരുന്നു. വൈകുന്നേരത്തോടെ സേവനങ്ങൾ ലഭ്യമായി തുടങ്ങി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം...

0
പത്തനംതിട്ട : വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട...

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അഭിമുഖം

0
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ്...

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍ സീറ്റ് ഒഴിവ്

0
അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍...