എറണാകുളം : യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കെ വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഹർജി വീണ്ടും പരിഗണിക്കുക. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് അഞ്ചിരട്ടി വരെയാണ് കൂട്ടിയത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് നിരക്ക് വർധന. ദുബായിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബർ 23ലെ നിരക്ക് 6500 രൂപയാണ്. ഇത് ഡിസംബർ 15 ആകുമ്പോൾ 24,300 ആയി ഉയരും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 6500 രൂപയുള്ളത് 18,500 ആയി ഉയരും. ദുബായിയിൽ നിന്ന് കണ്ണുരിലേക്ക് 7000 രൂപയുള്ളത് 35,200 ആയും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് 6800 രൂപയുള്ളത് 16,800 രൂപയായുമായാണ് ഉയരുക.
കൊച്ചി വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമെല്ലാം അഞ്ചിരട്ടിയോളമായി ടിക്കറ്റ് നിരക്ക് ഉയർന്നു. വിമാനനിരക്ക് വർധന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യവസായിയായ കെ സൈനുൽ ആബിദീന്റെ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് വീണ്ടും നിരക്ക് വർധനയുണ്ടായത്. സൈനുൽ ആബിദീൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമയം തേടിയതോടെയാണ് ഹർജി 30ആം തീയതിയിലേക്ക് മാറ്റിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033