അടൂർ : ജനദ്രോഹപരമായ വന നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും വ്യാഴാഴ്ച വൈകിട്ട് 5:00 മണിക്ക് ആരംഭിച്ച പ്രതിഷേധ കനലിന്റെ ഭാഗമായി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ എസ് ആർ ടി സി കോർണറിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വന നിയമഭേദഗതി കർഷകരെ കുടിയിറക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും ഈ നിയമഭേദഗതി കർഷകരെ ദ്രോഹിക്കാൻ മാത്രമാണ് രൂപീകരിക്കുന്നതെന്നും വന്യമൃഗങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കുകയും കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ആണ് സർക്കാർ ചെയ്യേണ്ടത്. കർഷകരുടെ കാർഷികവിളകൾ സംരക്ഷിക്കുന്ന നടപടികളും കർഷകർക്ക് കൃഷിയിറക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങളും ആണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ജനദ്രോഹപരമായ പ്രവർത്തനങ്ങൾ കൊണ്ട് കർഷകരുടെ നടുവൊടിക്കുന്ന പ്രവണതയിൽ നിന്നും പിന്മാറണമെന്നും അതുകൊണ്ടുതന്നെ ഈ വന നിയമ ഭേദഗതി റദ്ദാക്കണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെടുന്നു.
ഈ ആവശ്യം ഉന്നയിച്ച് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കനലിൽ വന നിയമഭേദഗതി ബില്ലിന്റെ കോപ്പി കത്തിച്ചുകൊണ്ട് പ്രതിഷേധ സംഗമം ഡി സി സി ജനറൽ സെക്രട്ടറിയും അടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ചാർജ് കൂടി വഹിക്കുന്ന അഡ്വ. ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. അടൂർ നിയോജകമണ്ഡലം പ്രസിഡൻറ് പി എസ് വേണു കുമാരൻ നായർ അധ്യക്ഷനായിരുന്നു . കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പഴകുളം മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് നേതാക്കളായ അംജദ് അടൂർ , കെ എൻ രാജൻ , ഇ എസ് നുജുമുദീൻ , വല്ലാറ്റൂർ വാസുദേവൻ പിള്ള , അഡ്വ. രാജീവ് , ഷിബു ചിറക്കരോട്ട് , ജ്യോതിഷ് പെരുമ്പളിക്കൽ , മുരളി തോട്ടക്കോണം , ഉമാദേവി , സുനിത വേണു , പി പി ജോൺ , നജീർ , ടോബി തോമസ് തട്ട , രാഹുൽ രാജ് , ജെയിംസ് കക്കാട്ടുവിള ,അഖിൽ പന്നിവിഴ , ശിവപ്രസാദ് , വിജയകുമാർ തോന്നല്ലൂർ , സിജു മോൻ, സുലൈമാൻ, ബെൻസി കടുവിനാൽ, ശ്രീകുമാർ കോട്ടൂർ, ജോസ് പി ജെ തുടങ്ങിയവർ പ്രസംഗിച്ചു.