ചെങ്ങന്നൂർ : ഉത്തർപ്രദേശിൽ കേന്ദ്ര മന്ത്രിയും സംഘവും പ്രതിഷേധ സമരത്തിനുമേൽ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി ദേശീയ തലത്തിൽ ആഹ്വാനംചെയ്ത ഒക്ടോബർ 5 പ്രതിഷേധ ദിനത്തിൽ ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി യ്ക്കു മുമ്പിൽ പ്രതിഷേധയോഗവും തുടർന്ന് പന്തംകൊളുത്തി പ്രകടനവും നടന്നു.
ലോക്കൽസെക്രട്ടറി ടി.കോശിയുടെ അദ്ധ്യക്ഷതയിൽ പാർട്ടിയുടെ കർഷക – കർഷകതൊഴിലാളി സംഘടനയായ എ ഐ കെ കെ എം എസ് ജില്ലാ പ്രസിഡന്റ് ടി.കെ ഗോപിനാഥൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ.ആർ ഓമനക്കുട്ടൻ, മധു ചെങ്ങന്നൂർ എന്നിവർപ്രസംഗിച്ചു.