Monday, April 21, 2025 10:32 pm

എല്ലാ ജില്ലകളിലും അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തില്‍ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. നിയോജകമണ്ഡലം, ബ്ലോക്ക് അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ജനപ്രതികളുടെയും സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ( വി.എഫ്.പി സി) നേതൃത്വത്തില്‍ കാക്കനാട് നിര്‍മ്മാണം പൂര്‍ത്തിയായ തളിര്‍ അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പ്രതിവര്‍ഷം 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന ടിഷ്യൂകള്‍ച്ചര്‍ ലാബിന്റെയും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിര്‍മ്മിച്ച മൈത്രി ട്രെയിനിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന ഇനങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് ലഭ്യമാക്കുന്നതിനും വിപണനം നടത്താന്‍ പറ്റുന്ന തരത്തില്‍ ഒരു ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റ് ഉണ്ടാവണം. ഈ ആശയത്തില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ആര്‍.കെ.ഐയുടെയും നേതൃത്വത്തില്‍ പഴം പച്ചക്കറി ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. പൊക്കാളിക്കൃഷിക്ക് വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ് എറണാകുളം. പൊക്കാളിക്കൃഷി
സംരക്ഷിക്കുവാന്‍ ആവശ്യമായ എല്ലാ ഇടപെടലും സര്‍ക്കാര്‍ നടത്തും. 10 കോടി രൂപയുടെ ഒരു വലിയ പദ്ധതി പൊക്കാളിക്കൃഷിക്കായി തയ്യാര്‍ ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍സിസിയിലെ ഡോക്ടര്‍മാരടങ്ങുന്ന ഒരു സംഘത്തെ അടുത്തമാസം ഹിമാചല്‍ പ്രദേശിലെ സോളിലേക്ക് കൂണ്‍ കൃഷിയില്‍ പരിശീലനം നേടുന്നതിനും, ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ കൂണിനുള്ള കഴിവിനെക്കുറിച്ച് പഠിക്കുന്നതിനുമായി അയക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന കൂണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നമ്മുടെ പ്രദേശത്ത് തന്നെ വിപണനം നടത്താന്‍ സാധിക്കണം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കൃഷിരീതിയാണ് ഇന്നത്തെ കാലത്തിനാവശ്യം ഇത്തരത്തിലുള്ള കൃഷിരീതിയില്‍ വിളകള്‍ വിഷരഹിതമായി ഉല്പാദിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍/ ആര്‍.കെ.ഐ പദ്ധതി സഹായത്തോടെ 2 കോടി 23 ലക്ഷം രൂപ ചിലവഴിച്ചാണ് പഴം-പച്ചക്കറി ബ്രാന്‍ഡഡ് ഔട്ട്‌ലറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാടന്‍ പഴം-പച്ചക്കറികള്‍. ജൈവ ഉല്‍പാദനോപാധികള്‍, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, അലങ്കാരച്ചെടികള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ച് വില്‍പ്പന നടത്തും. പൊതുജനങ്ങള്‍ക്ക് ആരോഗ്യകരമായ നാടന്‍ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കള്‍/ഉല്‍പാദനോപാധികള്‍ എന്നിവ ലഭ്യമാക്കുന്നത് വഴി കൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഔട്ട്‌ലെറ്റ് ഒരുക്കിയിരിക്കുന്നത്.

കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യതക്കുറവ് ഒരുപരിധി വരെ പരിഹരിക്കുന്നതിനാണ് പ്രതിവര്‍ഷം 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഉല്‍പാദിപ്പിക്കാവുന്ന ടിഷ്യൂകള്‍ച്ചര്‍ ലാബ് പൂര്‍ത്തീകരിച്ചത്. ആര്‍.കെ.വി.വൈ പദ്ധതി സഹായത്തോടെ 2.5 കോടി ചിലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. നേന്ത്രന്‍, ഗ്രാണ്ട്‌നൈന്‍, ഞാലിപൂവന്‍ എന്നിവയുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍ ലഭ്യമാകും. ഇതിനുപുറമേ പൈനാപ്പിള്‍, അലങ്കാര ചെടികള്‍ എന്നിവയുടെ ടിഷ്യൂകള്‍ച്ചര്‍ തൈകളും ലഭിക്കും. ആര്‍.കെ.വി.വൈ പദ്ധതി സഹായത്തോടെ രണ്ടു കോടി ചിലവിലാണ് മൈത്രി ഓര്‍ഗാനിക്ക് പരിശീലന കേന്ദ്രം പൂര്‍ത്തീകരിച്ചത്. മൂന്ന് പരിശീലന ഹാളുകളും, ഡൈനിംഗ് ഹാള്‍ മുതലായ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ 50 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനും (ലാപ്പ്‌ടോപ് അടക്കം), ഒന്നാം നിലയിലെ രണ്ട് പരിശീലന ഹാളുകളില്‍ 200 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനും സൗകര്യമുണ്ട്. പ്രതി വര്‍ഷം 100 പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പരിശീലനകേന്ദ്രം സജ്ജമാണ്.

തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായി. കര്‍ഷകരായ ആര്‍ ശിവദാസന്‍, എസ് അനില്‍കുമാര്‍, ആര്‍ പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. വിഎഫ്പിസികെ സിഇഒ വി ശിവരാമകൃഷ്ണന്‍, വിഎഫ്പിസികെ ഡയറക്ടര്‍മാരായ കെ ഷാജികുമാര്‍, കെ ഷംസുദ്ദീന്‍, വിഎഫ്പിസികെ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ വി.എച്ച്. കുമാര്‍, കെ. കെ.രാജേന്ദ്രകുമാര്‍, വിഎഫ്പിസികെ അഡ്മിന്‍ ആന്റ് ഫിനാന്‍സ് ഡയറക്ടര്‍ ടി ആര്‍ തുളസി, ജില്ലാ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയാസ്, വിഎഫ്പിസികെ പ്രോജക്ട് 1 ഡയറക്ടര്‍ പോള്‍ ബെന്‍ എബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ ഹസീന ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ താഴെ തലത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ മാത്രം സസ്പെൻഷൻ നടപടി സ്വീകരിച്ചത്...

0
പത്തനംതിട്ട : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ മേൽനോട്ടവും സുരക്ഷ ക്രമീകരണങ്ങളും...

കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം നടത്തി

0
ഐക്കാട് : കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം രഘു...

പ്ലാങ്കമണ്ണിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്

0
അയിരൂർ: പ്ലാങ്കമണ്ണിൽ ട്രാൻസ്ഫോമറിനോട് ചേർന്നുള്ള വൈദ്യുത പോസ്റ്റിൽ സപ്ലെ മാറ്റിക്കൊടുക്കാൻ കയറിയ...

ബഹ്റൈൻ-കൊച്ചി സർവീസുമായി ഇൻഡിഗോ എയർലൈൻസ്

0
മനാമ: മലയാളി പ്രവാസികൾക്ക് ഇടക്കാല ആശ്വാസം. കൊച്ചിയിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്....