ചാരുംമൂട് : നൂറനാട്, പാലമേൽ, മുതുകാട്ടുകര ഭാഗങ്ങളിൽ കാട്ടുപന്നിശല്യം വർധിച്ചു. ഓണവിപണി ലക്ഷ്യംവെച്ച് കൃഷിയിറക്കിയ നിരവധി കർഷകരുടെ വിളകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. മുതുകാട്ടുകര കൊല്ലന്റെ തെക്കേതിൽ ഗോപിനാഥൻപിള്ളയുടെ വീട്ടുപറമ്പിൽ കൃഷിചെയ്ത ചേന, വാഴ, കാച്ചിൽ എന്നിവ കഴിഞ്ഞരാത്രി നശിപ്പിച്ചു. ഇടമല, വെട്ടത്തേരി, ഉളവുക്കാട്, നമ്പ്യാത്ത്, രണ്ടുതുണ്ടിൽ, മണിച്ചിനേത്ത്, കാവുമ്പാട്, മറ്റപ്പള്ളി ഏലാ ഭാഗങ്ങളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ലക്ഷങ്ങളുടെ കാർഷികവിളകളാണ് നശിപ്പിക്കപ്പെട്ടത്. കാട്ടുപന്നികളെ ഭയന്ന് മിക്ക കർഷകരും കരക്കൃഷികളിൽനിന്നു വിട്ടുനിൽക്കുകയാണ്. വരുന്ന ഓണവിപണിയിൽ പാലമേലിൽനിന്നുള്ള നാടൻകാർഷിക ഉത്‌പന്നങ്ങൾ ആവശ്യാനുസരണം ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.