പത്തനംതിട്ട : കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളളവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന്റെയും വിവിധ ആനുകൂല്യവിതരണങ്ങളുടെയും ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈഎംസിഎ ഹാളില്‍ അഡ്വ: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കര്‍ഷകതൊഴിലാളി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം വര്‍ഗീസ് ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, കെ.എസ്.കെ.റ്റി.യു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാര്‍, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണന്‍, ഡി.കെ.റ്റി.എഫ് ജില്ലാ സെക്രട്ടറി അഖിലേഷ് കാര്യാട്ട്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്‍.ബിജുരാജ്, ബീനാ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് റിട്ടയേർഡ് ഡിവൈഎസ്പി വി.കുട്ടപ്പന്‍ ലഹരിവിരുദ്ധ ക്ലാസ്സ് എടുക്കുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം
RECENT NEWS
Advertisment