ഇടവപ്പാതിക്ക് മുന്നേ ഭേദപ്പെട്ട വേനൽമഴ ലഭിച്ചു കഴിഞ്ഞു. മണ്ണ് നനവാർന്നു. മഴ കനക്കും മുമ്പേ കൃഷിപ്പണികളും നടീലും ആരംഭിക്കണം. നടീൽ മാത്രമല്ല, മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളും തുടങ്ങണം. ഒട്ടുമിക്ക വിളകളും കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്. അവ ഏതെല്ലാമെന്ന് നോക്കാം. നെല്ല്, ചെറുധാന്യങ്ങളായ റാഗി, ചാമ, തിന, ചോളം, ബജ്റ എന്നിവയെല്ലാം ഇപ്പോൾ കൃഷി ചെയ്യാം. 2023 അന്താരാഷ്ട്ര ചെറു ധാന്യവർഷമായതുകൊണ്ട് തന്നെ ചെറുധാന്യങ്ങളുടെ കൃഷിക്ക് വിവിധ പദ്ധതികളുമുണ്ട്. സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന ചെറുധാന്യങ്ങൾ കരകൃഷി ആയാണ് സാധാരണ ചെയ്യാറുള്ളത്. കരനെൽകൃഷിക്കും അനുയോജ്യമായ സമയമാണിത്. ഒന്നാംവിള നെൽകൃഷിയിലെ ഇനങ്ങളായ ഉമ, ജ്യോതി, ഔഷധ നെല്ലിനങ്ങളായ ഞവര എന്നിവയെല്ലാം കരനെൽ കൃഷിക്ക് യോജിച്ച ഇനങ്ങളാണ്. ഒന്നാംവിള നെൽകൃഷിക്കുള്ള പ്രവർത്തനങ്ങളും ആരംഭിക്കാം.
എല്ലാ പഴവർഗവിളകളും ഇപ്പോൾ നടാം. വിദേശ ഇനം പഴങ്ങളുടെ തൈകളും ഇപ്പോൾ നട്ടു പിടിപ്പിക്കാം. പ്ലാവ്, മാവ്, റമ്പൂട്ടാൻ, ഞാവൽ, ചാമ്പ, പുലാസാൻ, പപ്പായ തുടങ്ങിയവയും. കാലവർഷം ശക്തിപ്രാപിക്കുന്നതിനു മുമ്പേ നട്ടുപിടിപ്പിച്ചാൽ അത്രയും നല്ലത്. നേന്ത്രൻ ഒഴികെയുള്ള മറ്റിനം വാഴകളും ഇപ്പോൾ നടാവുന്നതാണ്. പ്രത്യേകിച്ചും നാടൻ വാഴകൾ. പൂവൻ, റോബസ്റ്റ്, പാളയംകോടൻ, ഞാലിപ്പൂവൻ എന്നീ ഇനങ്ങൾ ഈ സമയത്ത് കൃഷിയിറക്കാം. കുഴികളിൽ മാണവണ്ടിന്റെ ആക്രമണം തടയാൻ വേപ്പിൻപിണ്ണാക്ക് ചേർത്തതിനുശേഷം വേണം കന്നുകൾ നടേണ്ടത്.
മഴക്കാലത്ത് ഏറ്റവും നന്നായി കൃഷിചെയ്യാവുന്ന പച്ചക്കറിയാണ് വെണ്ട. മഴക്കാലത്ത് പൊതുവിൽ കേടു കുറവാണ്. വിത്ത് നേരിട്ട് നട്ടു മുളപ്പിക്കാം. അടിവളമായി സെന്റ് ഒന്നിന് 100 കിലോ കമ്പോസ്റ്റ് നൽകണം. നട്ട് 45––ാം ദിവസംമുതൽ തുടർന്ന് രണ്ടര മാസക്കാലം ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുപ്പ് നടത്താം. അത്യുൽപാദനശേഷിയുള്ള ഇനമായ സൽകീർത്തി, ഇല മഞ്ഞളിപ്പിനെതിരെ പ്രതിരോധശേഷിയുള്ള സുസ്ഥിര, അർക്ക, അനാമിക എന്നിവ മെച്ചപ്പെട്ട ഇനങ്ങളാണ്.
മഴ കനക്കുന്നതിനു മുൻപ് തൈകൾ നടണം. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നട്ടാണ് കൃഷി ചെയ്യേണ്ടത്. ആവശ്യമെങ്കിൽ താങ്ങുകൾ നൽകണം. നിലമൊരുക്കുമ്പോൾ കുമ്മായം ചേർക്കുന്നത് വാട്ടരോഗത്തെ തടയും. തൈകൾ ഉയർന്ന വാരങ്ങളിലോ തടത്തിലോ നടാം. കുറ്റിവിള സമ്പ്രദായം അനുവർത്തിക്കുകയാണെങ്കിൽ ഒരു വർഷത്തോളം വിളവെടുക്കാം. വാട്ടരോഗ പ്രതിരോധശേഷിയുള്ള ഹരിത, നീലിമ, സൂര്യ, ശ്വേത എന്നിവ മികച്ച ഇനങ്ങളാണ്. കായും തണ്ടും തുരക്കുന്ന പുഴുക്കളെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം. മഴക്കാലത്തേക്ക് പറ്റിയ മറ്റൊരിനം പച്ചക്കറിയാണ് മുളക്. ഒരുമാസം പ്രായമായ തൈകൾ പറിച്ചുനട്ട് കൃഷി ചെയ്യാം. നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ഇല ചുരുളുന്നതിനും മുരടിപ്പിനും കാരണമാകുന്നു. ഇവയ്ക്കെതിരെ സംയോജിത നിയന്ത്രണ മാർഗ്ഗങ്ങൾ അനിവാര്യം. വേപ്പധിഷ്ഠിത കീടനാശിനികൾ, വെർട്ടിസീലിയം എന്നിവ ഉപയോഗിക്കാം. കൃഷിയിടത്തിൽ മഞ്ഞക്കെണികളും സ്ഥാപിക്കണം.
വാട്ടരോഗ പ്രതിരോധശേഷിയുള്ള അനുഗ്രഹ, ഉജ്ജ്വല എന്നിവയും അത്യുൽപാദന ശേഷിയുള്ള സിയറ, മഞ്‌ജരി എന്നിവയും മികച്ച ഇനങ്ങളാണ്. ഓണ വിപണി മുന്നിൽ കണ്ടുകൊണ്ടുള്ള പൂക്കൃഷിക്കും ഇപ്പോൾ മുന്നൊരുക്കങ്ങൾ ആരംഭിക്കാം. മേരി ഗോൾഡ്, ബന്തി എന്നിവ വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത് ലാഭം കൊയ്യാവുന്ന വിളകളാണ്. വിളവെടുപ്പിന് കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണമെന്നുള്ളതിനാൽ തന്നെ കൃഷി ഇപ്പോൾ ആരംഭിക്കണം. മണ്ണ്- ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033