Monday, April 21, 2025 3:15 am

ലോകത്തിലേക്കും വച്ച് വലിയ ചെറി ; ഭീമൻ ചെറി വളർത്തുന്നത് ഇറ്റലിയിലെ സഹോദരങ്ങൾ

For full experience, Download our mobile application:
Get it on Google Play

വലിപ്പം കൊണ്ട് റെക്കോർഡിട്ടിരിക്കുകയാണ് ഒരു ഭീമൻ ചെറി. സഹോദരങ്ങളായ ഗ്യൂസെപ്പെയും ആൽബർട്ടോ റോസോയും ചേർന്ന് വിളവെടുത്ത ഒരു കാർമെൻ ചെറിയാണിത്. ഏകദേശം അഞ്ച് ഇഞ്ച് ചുറ്റളവിൽ 33 ഗ്രാം വരും ഈ ചെറി. ഈ സഹോദരങ്ങള്‍ പറയുന്നത് ഇത് ആദ്യമായിട്ടല്ല അവര്‍ ഇത്തരം ഒരു ചെറി വളര്‍ത്തിയെടുക്കുന്നത് എന്നാണ്.

വടക്കൻ ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലയിലുള്ള അവരുടെ കൃഷിയിടത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമാനമായ വലുപ്പത്തിലുള്ള നിരവധി ചെറി വളർത്തിയതായി അവർ അവകാശപ്പെടുന്നു. എന്നാൽ 2021ൽ മാത്രമാണ് റോസോ സഹോദരന്മാർ തങ്ങളുടെ ഫലത്തിന് ഔദ്യോഗിക അംഗീകാരം തേടുന്നതിന് വേണ്ടി ശ്രമിക്കാന്‍ തീരുമാനിച്ചത്.

2020ലെ വിളയിൽ ഞങ്ങൾക്ക് 30 ഗ്രാമിൽ കൂടുതൽ വരുന്ന ചെറി ഉണ്ടായിരുന്നു ആൽബർട്ടോ പറയുന്നു. കഴിഞ്ഞ വർഷം സഹോദരങ്ങൾ ഗിന്നസിനെ ബന്ധപ്പെട്ടു. എന്നാല്‍ ആ വര്‍ഷം ചെറിയുടെ വളര്‍ച്ച വേണ്ട വിധത്തില്‍ റെക്കോര്‍ഡ് ചെയ്യാത്തതിനാല്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാനായില്ല.

2021ൽ രണ്ട് സഹോദരന്മാരും ഒരു ലോക റെക്കോർഡിനുള്ള അവസരത്തിനായി തയ്യാറായി. കുറച്ച് ദിവസങ്ങൾ ഞാൻ കാലിപ്പർ ഉപയോഗിച്ച് വയലുകളിൽ കറങ്ങിക്കൊണ്ടിരുന്നു. ഫലം അളക്കാൻ ആൽബെർട്ടോ പറയുന്നു. ജൂൺ പകുതിയോടെതന്നെ വിജയിക്കാനാവുമെന്നും ​ഗിന്നസിലെത്താനാകുമെന്നും മനസിലായി എന്നും ആൽബർട്ടോ പറയുന്നു.

ഈ അംഗീകാരത്തില്‍ ഞങ്ങളെ അഭിമാനിക്കുന്നു. വർഷങ്ങളുടെ അധ്വാനത്തിന്റെ സമാപനമാണിത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ നല്ലവരാണെന്ന് ആരോ പറഞ്ഞതുപോലെയാണ് ഈ അംഗീകാരം. അത് ഏറ്റവും മനോഹരമായ കാര്യമാണ് ആൽബർട്ടോ പറയുന്നു.

അങ്ങനെ മെഗാ-ചെറി വിളവെടുപ്പ് ദിവസം ഗിന്നസ് വേൾഡ് റെക്കോർഡ്സ് ആവശ്യപ്പെടുന്നതു പോലെ ആൽബെർട്ടോയ്ക്കും ഗ്യൂസെപ്പെയ്ക്കും രണ്ട് സാക്ഷികൾ ഉണ്ടായിരുന്നു.

ഒരു അഗ്രോണമിസ്റ്റും ഒരു പൊതു ഉദ്യോഗസ്ഥനും. ചിത്രീകരണത്തിനിടയിൽ, അവർ പഴങ്ങൾ വേർപ്പെടുത്തി, ഇറ്റാലിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോളജിക്കൽ റിസർച്ചിന്റെ INRiM നൽകുന്ന ഉയർന്ന കൃത്യതയുള്ള ബാലൻസ് ഉപയോഗിച്ച് തൂക്കിനോക്കി.

ഫലങ്ങളിൽ അവ്യക്തത വേണ്ടെന്ന് റോസ്സോ സഹോദരന്മാർ ആഗ്രഹിച്ചതിനാലാണ് ഇത് ചെയ്തത്. ഏതായാലും അങ്ങനെ അവരുടെ കൃഷിസ്ഥലത്തെ ചെറികൾ വലിപ്പത്തിൽ ​റെക്കോർഡ് നേടി.
15 ഏക്കര്‍ സ്ഥലത്താണ് സഹോദരങ്ങള്‍ കൃഷി നടത്തുന്നത്.

ആളുകള്‍ വലിയ ചെറിക്ക് വേണ്ടി അന്വേഷിച്ചെത്തുന്നുണ്ട് എന്ന് ഇവര്‍ പറയുന്നു. വലിയ മരങ്ങളിലാണ് വലിയ ചെറികള്‍ വളരുന്നത് എന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ ചെറിയ മരത്തിലാണ് മിക്കവാറും വലിയ ചെറികള്‍ വളരുന്നത് എന്നും അവര്‍ പറയുന്നു. ആല്‍ബര്‍ട്ടോ പറയുന്നത് ഇത് തനിക്ക് ബിസിനസ് മാത്രമല്ല തന്‍റെ പാഷന്‍ കൂടിയാണ് എന്നാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...