Monday, July 7, 2025 9:04 am

രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ചതായും അറിയിപ്പുണ്ട്. രക്ഷാ പ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി. ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. 110 മരണം സ്ഥിരീകരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചേക്കും. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററി​ഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാന മന്ത്രിയുമടക്കമക്കമുള്ളവർ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവാരക്കുണ്ടിൽ കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

0
തൃശൂർ : മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ...

തൊണ്ടി വാഹനങ്ങൾ പോലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം

0
തിരുവനന്തപുരം : തൊണ്ടി വാഹനങ്ങൾ പോലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം....

ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട മെലാനിയ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം

0
വാഷിങ്ടൺ : ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട യുഎസ് പ്രഥമ വനിത...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

0
കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം. രാവിലെ ഏഴുമുതല്‍...