പത്തനംതിട്ട : അഹമ്മദാബാദ് വിമാന അപകടത്തിൽ മലയാളിയായ കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ജി നായർ ഉൾപ്പെടെ നിരവധി ഇൻഡ്യക്കാരും വിദേശികൾ ഉൾപ്പെടെയുള്ളവരും ദാരുണമായി മരണപ്പെട്ട സംഭവത്തിൽ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ എന്നിവർ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. വിമാന അപകടത്തെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് പുറത്ത് വിടണമെന്ന് പ്രവാസി കോൺഗ്രസ് അഭ്യർത്ഥിച്ചു.
ഗൾഫ് സെക്ടറുകളിൽ ഉൾപ്പെടെ എയർ ഇൻഡ്യയും മറ്റ് വിമാനക്കമ്പനികളും സർവീസിനായി കാലപ്പഴക്കം ചെന്ന വിമാനങ്ങൾ ഉപയോഗിക്കുന്നതായും വിമാനങ്ങളിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നുമുള്ള നിരവധി പരാതികൾ നിലനില്ക്കുന്ന സാഹചര്യത്തിൽ നിശ്ചിത കാലയളവ് കഴിഞ്ഞ വിമാനങ്ങൾ പിൻവലിച്ച് പുതിയ വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കുവാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് സാമുവൽ കിഴക്കുപുറവും മാത്യു പാറക്കലും കേന്ദ്ര സർക്കാരിനോടും വ്യോമയാന വകുപ്പിനോടും ആവശ്യപ്പെട്ടും. വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അവകാശികൾക്ക് മതിയായ നഷ്ടപരിഹാരവും അർഹരായവർക്ക് ജോലിയും ഉറപ്പ് വരുത്തുവാൻ നടപടി വേണമെന്നും പ്രവാസി കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചു.