തിരുവനന്തപുരം: രണ്ടാം ദിനം എഐ ക്യാമറ കണ്ടെത്തിയത് അമ്പതിനായിരത്തോളം നിയമലംഘനങ്ങള്‍. ചൊവ്വാഴ്ച കണ്ടെത്തിയത് 49,317 റോഡ് നിയമ ലംഘനങ്ങളാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. റോഡില്‍ നിയമംലംഘിച്ചവര്‍ കുറവുള്ളത് ആലപ്പുഴയിലാണ്. 1252 പേരാണ് ആലപ്പുഴയിലെ ക്യാമറ കണ്ണില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങള്‍. 726 ക്യാമറകളില്‍ 692 എണ്ണമാണ് പ്രവര്‍ത്തിച്ചത്.