ന്യൂഡല്‍ഹി: സുപ്രീം കോടതിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്‍റെ (നിര്‍മിതി ബുദ്ധി-എഐ) പാതയില്‍. കോടതി നടപടികള്‍ തത്സമയം തനിയെ കേട്ടെഴുതുന്ന (ട്രാന്‍സ്ക്രൈബ്) എഐ സാങ്കേതികവിദ്യ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്‍റെ കോടതിമുറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ജഡ്ജിമാരും കക്ഷികളും മൈക്കിലൂടെ പറയുന്ന ഓരോ വാക്കും സ്ക്രീനില്‍ തല്‍സമയം എഴുതിക്കാണിക്കും. ശിവസേനയുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളാണ് സോഫ്റ്റ് വെയര്‍ ആദ്യമായി പകര്‍ത്തിയെഴുതിയത്.
നൊമോളജി ടെക്നോളജി എന്ന ബംഗളൂരു കമ്പനിയുടെ ‘ടെരസ്’ (Teres) എന്ന നാച്വറല്‍ ലാംഗ്വിജ് പ്രോസസിങ് പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. സോഫ്റ്റ്‍വെയര്‍ തത്സമയം തയാറാക്കുന്ന ആദ്യപതിപ്പിനു 90% കൃത്യതയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ജീവനക്കാര്‍ അപ്പോള്‍ തന്നെ തിരുത്തലുകള്‍ വരുത്തി 100% കൃത്യത ഉറപ്പാക്കും. വിഡിയോയുമായി ഒത്തുനോക്കി അഭിഭാഷകര്‍ക്കും മറ്റും തിരുത്തുകള്‍ നിര്‍ദേശിക്കാം. അതേസമയം ഒരേ സമയത്ത് 2 പേര്‍ സംസാരിക്കുന്നത് ഒഴിവാക്കണം. ഇനി അങ്ങനെയുണ്ടായാലും ജീവനക്കാര്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. വാദങ്ങള്‍ സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ദേശീയ പ്രാധാന്യമുള്ള കൂടുതല്‍ കേസുകള്‍ ലൈവ്സ്ട്രീം ചെയ്യാനും ആലോചനയുണ്ട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]